Sunday December 04, 2016
Latest Updates

വമ്പന്‍ റീട്ടെയ്‌ലര്‍ സൂപ്പര്‍ വാലു തന്നെ; ടെസ്‌കോയെ പിന്തള്ളാന്‍ ഡണ്‍സ്

വമ്പന്‍ റീട്ടെയ്‌ലര്‍ സൂപ്പര്‍ വാലു തന്നെ; ടെസ്‌കോയെ പിന്തള്ളാന്‍ ഡണ്‍സ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും വലിയ ഗ്രോസറി റീട്ടെയ്‌ലര്‍ എന്ന സ്ഥാനം സൂപ്പര്‍ വാലു നിലനിര്‍ത്തി. ഏപ്രില്‍ 24 വരെയുള്ള 12 ആഴ്ചകളിലെ കണക്കുകള്‍ പ്രകാരം 23% മാര്‍ക്കറ്റ് ഷെയറാണ് സൂപ്പര്‍ വാലുവിന് അയര്‍ലണ്ടില്‍ ഉള്ളത്. എന്നാല്‍ കഴിഞ്ഞ തവണത്തെ ഷെയറില്‍ നിന്നും 0.2%ന്റെ കുറവ് കമ്പനി നേരിട്ടിട്ടുണ്ട്. റിസര്‍ച്ച് ഗ്രൂപ്പായ കാന്താര്‍ വേള്‍ഡ് പാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസറി റീട്ടെയ്‌ലര്‍ സ്‌റ്റോര്‍ എന്ന സ്ഥാനം കയ്യടക്കാനായി ഡണ്‍സ് സ്‌റ്റോര്‍സും ടെസ്‌കോയും തമ്മിലുള്ള മത്സരം കടുക്കുകയാണ്. ഡണ്‍സിന് 21.5%വും, ടെസ്‌കോയ്ക്ക് 22.2%വും ആണ് ഇപ്പോഴുള്ള മാര്‍ക്കറ്റ് ഷെയര്‍.

ജനങ്ങള്‍ ശുദ്ധമായ ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനാല്‍ മിക്കവരും സൂപ്പര്‍ വാലു തെരഞ്ഞെടുക്കുന്നുവെന്നാണ് കാന്താര്‍ വേള്‍ഡ് പാനല്‍ ഡയറക്ടര്‍ ഡേവിഡ് ബെറിയുടെ അഭിപ്രായം.

അതേസമയം രാജ്യത്തെ ഏറ്റവും വളര്‍ച്ച നേരിടുന്ന ഗ്രോസറി റീട്ടെയ്‌ലര്‍ ലിഡ്ല്‍ തന്നെയാണ് ഇത്തവണയും. 12 ആഴ്ചയ്ക്കിടെ 0.6% വര്‍ദ്ധനവുമായി 11.2% മാര്‍ക്കറ്റ് ഷെയറാണ് കമ്പനിക്ക് നിലവിലുള്ളത്.

Scroll To Top