Tuesday December 06, 2016
Latest Updates

വന്‍ വിമാന ദുരന്തം ഒഴിവായി

വന്‍ വിമാന ദുരന്തം ഒഴിവായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്‍ വിമാന ദുരന്തം ഒഴിവായി. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ വന്‍ കൂട്ടിയിടിയില്‍ നിന്ന് ഒഴിവാകുകയായിരുന്നു. ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊന്തിയ വിമാനം വിമാനത്താവളത്തിലേക്കിറങ്ങിയ മറ്റൊരുവിമാനവുമായി കൂട്ടിയിടിക്കേണ്ടതായിരുന്നു. ഇരു വിമാനങ്ങളിലേയും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലും മനസാന്നിധ്യവും ഒന്നുകൊണ്ടു മാത്രമാണ് കൂട്ടിയിടി ഒഴിവായത്.

ഇന്‍ഡിഗോയുടെ ഡല്‍ഹിയിലേക്കുള്ള വിമാനമാണ് പറന്നുപൊന്തിയത്. അതേസമയത്താണ് എയര്‍ഇന്ത്യയുടെ വിമാനത്തിന് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിഗ്‌നല്‍ നല്‍കി. രണ്ടുവിമാനത്തിലുമായി 250ലധികം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Scroll To Top