Saturday December 03, 2016
Latest Updates

വന്‍സ്രാവുകള്‍ ഫയാസിനു കൂട്ട് :ഫയാസിന്റെ കൂട്ടാളിയുടെ വരുമാനം ദിവസം ഒന്നര ലക്ഷം

വന്‍സ്രാവുകള്‍ ഫയാസിനു കൂട്ട് :ഫയാസിന്റെ കൂട്ടാളിയുടെ വരുമാനം ദിവസം ഒന്നര ലക്ഷം

നെടുമ്പാശേരി :നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേസെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ചുക്കാന്‍ പിടിച്ചത് ഫയാസാണെന്ന് സൂചന .കേന്ദ്രമന്ത്രി ഇ അഹമദിനു ഫയാസുമായി അടുത്ത ബന്ധമുണ്ടെന്നും പറയപെടുന്നു. കേന്ദ്രമന്ത്രിയുമായുള്ള സഹകരണം വഴിയാണ് ഉദ്യോഗസ്ഥനെ നിയമിച്ചതത്രെ ഇതിനു ചുക്കാന്‍ പിടിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ഈ കേന്ദ്രമന്ത്രി വന്‍തോതില്‍ വിദേശ കറന്‍സികള്‍ കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കേരള ഭരണത്തില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ള നിര്‍ണായക സ്വാധീനം മൂലം ഇക്കാര്യത്തില്‍ ഒരന്വേഷണവും നടത്താനാവാത്തത്ര ഗതികേടിലാണ് കേന്ദ്ര ഏജന്‍സികള്‍. ആരോപണവിധേയനായ കസ്റ്റംസ് ഉന്നതനെതിരേ നടപടിയും സ്വീകരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറാകാത്തത് ശ്രദ്ധേയമാണ്. സി.ബി.ഐ എടുത്തിരിക്കുന്ന കേസിന്റെ ഗതിയറിഞ്ഞിട്ടേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂയെന്നാണ് സൂചന.

നെടുമ്പാശേരിയില്‍ കൂടി കടത്തി കൊണ്ട് വരുന്ന ഓരോ കിലോ ഗ്രാം ഭാരത്തിനും
സി.ബി.ഐ കേസെടുത്ത കസ്റ്റംസ് ഉന്നതന് മൂന്ന് മുതല്‍ അഞ്ചു രൂപ വരെ കമ്മീഷന്‍ നല്‍കണമായിരുന്നത്രേ . വിമാനത്താവളത്തിലെ കൊറിയര്‍ കാര്‍ഗോ കമ്പനികളില്‍ നിന്നും സ്പീഡ് മണി എന്ന പേരില്‍ ദിവസേന ഒന്നരലക്ഷത്തോളം രൂപയാണ് ഇദ്ദേഹം കൈപ്പറ്റിയിരുന്നതെന്ന് കസ്റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. സ്പീഡ് മണി ഇടപാടിനെക്കുറിച്ച് സി.ബി.ഐക്കും വിവരം ലഭിച്ചിട്ടുണ്ട്.

ദിവസേന അമ്പതിനായിരം കിലോ കൊറിയര്‍ കാര്‍ഗോയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കൈകാര്യംചെയ്യുന്നത് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന 13 കൊറിയര്‍ കമ്പനികളും ഈ കസ്റ്റംസ് ഉദ്യോഗസ്ഥന് പണം നല്‍കിയിരുന്നു. അമ്പതിനായിരം കിലോ കൊറിയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുമ്പോള്‍ ശരാശരി ഒന്നരലക്ഷത്തോളം രൂപയാണ് ദിവസേന കസ്റ്റംസ് ഉന്നതന് ലഭിച്ചിരുന്നത്.

സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള വന്‍ ക്രമക്കേടുകള്‍ക്ക് കോടികള്‍ വരുന്ന കൈക്കൂലിപ്പണം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.

Scroll To Top