Friday December 09, 2016
Latest Updates

വനിതാ മിനി മാരത്തോണ്‍ മത്സരങ്ങള്‍ക്ക് നഗരം ഒരുങ്ങി,ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

വനിതാ മിനി മാരത്തോണ്‍ മത്സരങ്ങള്‍ക്ക് നഗരം ഒരുങ്ങി,ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

ഡബ്ലിന്‍: മുപ്പത്തിയൊന്നാമത് ഫ്‌ലോറ വനിതാ മിനി മാരത്തോണ്‍ മത്സരങ്ങള്‍ക്കായി ഡബ്ലിന്‍ നഗരം ഒരുങ്ങി.. ഉച്ചകഴിഞ്ഞു 2 നു ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നാണ് മാരത്തോണ്‍ ആരംഭിക്കുക. 40,000 സ്ത്രീകള്‍ മാരത്തോണില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലുവാസ് ട്രാമിന്റെ പണികള്‍ നടക്കുന്നതിനാല്‍ പതിവ് റൂട്ടായ മെറിയോണ്‍ സ്‌ക്വയര്‍ ഒഴിവാക്കി. ബാഗോട്ട് സ്ട്രീറ്റ് വഴിയായിരിക്കും മാരത്തോണ്‍ കടന്നു പോകുക. മാരത്തോണിന്റെ ഭാഗമായി ഫിറ്റ്‌സ്വില്യം പ്ലേസിലും ഫിറ്റ്‌സ്വില്യം സ്ട്രീറ്റ് അപ്പറിലും ലോവറിലും ഗതാഗത നിയന്ത്രണമുണ്ടാകും. 

പെംബ്രൂക്ക് സ്ട്രീറ്റ് അപ്പര്‍, ലോവര്‍, മെറിയോണ്‍ സ്‌ക്വയര്‍ ഈസ്റ്റ്, സൌത്ത്, വെസ്റ്റ് എന്നിവടങ്ങളിലും വൈകുന്നേരം 6 മണി വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ലോവര്‍ ലിസന്‍ സ്ട്രീറ്റില്‍ ഉച്ച് മുതല്‍ വൈകുന്നേരം 5.30 വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ബാഗോട്ട് സ്ട്രീറ്റ് ബ്രിഡ്ജും ബാഗോട്ട് സ്ട്രീറ്റ് അപ്പറും 1.30 മുതല്‍ വൈകുന്നേരം 3.30 വരെ അടഞ്ഞു കിടക്കും. ലീസന്‍ സ്ട്രീറ്റ് ബ്രിഡ്ജിലും അഡിലെയ്ഡ് റോഡിലും 2.30 മുതല്‍ 5.30 വരെ ഗതാഗത നിയന്ത്രണമുണ്ടാകും. 

വനിതകള്‍ മാത്രം പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരമാണ് ഫ്‌ലോറ വനിതാ മിനി മാരത്തോണ്‍. റ്റിപ്പ്രെറി സ്വദേശിയായ 89 കാരി മൌറീന്‍ ആംസ്‌ട്രോങ്ങും മാരത്തോണില്‍ പങ്കെടുക്കുന്നുണ്ട്. പ്രായം കൊണ്ട് ഏവരെയും തോല്‍പ്പിക്കുന്ന മൌറീന്‍ മുത്തശിയാണ് മാരത്തോണിലെ ഏറ്റവും ശ്രദ്ധേയായ മല്‍സരാര്‍ത്ഥി.

Scroll To Top