Thursday December 08, 2016
Latest Updates

വത്തിക്കാന്‍ സിറ്റി ശിവലിംഗത്തിന്റെ മാതൃക കോപ്പിയടിച്ചു; വത്തിക്കാന്‍ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായിരുന്നു: സുബ്രമണ്യന്‍ സ്വാമി

വത്തിക്കാന്‍ സിറ്റി ശിവലിംഗത്തിന്റെ മാതൃക കോപ്പിയടിച്ചു; വത്തിക്കാന്‍ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായിരുന്നു: സുബ്രമണ്യന്‍ സ്വാമി

ശിവലിംഗത്തിന്റെ മാതൃകയിലാണ് വത്തിക്കാന്‍ സിറ്റി നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സ്വാമി ഈ സിദ്ധാന്തം അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതത്തില്‍ നിന്നാണ് എല്ലാ മതങ്ങളും രൂപപ്പെട്ടിരിക്കുന്നതെന്നും സ്വാമി അവകാശപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാം മതവും രൂപപ്പെട്ടത് ഹിന്ദുവില്‍ നിന്നാണെന്ന് സ്വാമി പറഞ്ഞു. പിഎന്‍ എന്ന ചരിത്രകാരന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നതെന്നും സ്വാമി ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നുണ്ട്.

ഓക്കിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വത്തിക്കാന്‍ എന്ന പേര് തന്നെ രൂപപ്പെട്ടത് വടിക എന്ന പദത്തില്‍ നിന്നാണ്. വടിക എന്നത് ഹൈന്ദവ വേദങ്ങളില്‍ പരാമര്‍ശിക്കുന്ന വാക്കാണ്. കൃഷ്ണനീതി എന്ന വാചകം ലോപിച്ചാണ് ക്രിസ്റ്റ്യാനിറ്റി എന്ന പടം ഉണ്ടായതെന്നാണ് സ്വാമിയുടെ അടുത്ത അവകാശവാദം. കൃഷ്ണന്റെ ദര്‍ശനങ്ങള്‍ അഥവാ വേ ഓഫ് കൃഷ്ണ എന്നാണ് ക്രിസ്റ്റ്യാനിറ്റി എന്ന പദത്തിന്റെ അര്‍ത്ഥമെന്നും സുബ്രമണ്യന്‍ സ്വാമി വിശദീകരിക്കുന്നു.

എഡി ഒന്നാം നൂറ്റാണ്ടിന് മുമ്പ് വത്തിക്കാന്‍ ഹിന്ദു മത തീര്‍ത്ഥാടന കേന്ദ്രമായിരുന്നുവെന്നും സ്വാമി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു. ഇതിന് തെളിവായി വത്തിക്കാനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ഖനനത്തില്‍ ശിവലിംഗം ലഭിച്ചിട്ടുണ്ടെന്നും സുബ്രമണ്യന്‍ സ്വാമി പറയുന്നു. സ്വാമിയുടെ ഔദ്യോഗിക പേജില്‍ വെള്ളിയാഴ്ച ഇട്ട പോസ്റ്റിന് ഇതുവരെ 28,156 ഷെയര്‍ ലഭിച്ചു.

Scroll To Top