Friday December 09, 2016
Latest Updates

വത്തിക്കാന്റെ ഔദ്യോഗിക കാറില്‍ നിന്ന് കൊക്കെയ്‌നും കഞ്ചാവും പിടിച്ചു

വത്തിക്കാന്റെ ഔദ്യോഗിക കാറില്‍ നിന്ന് കൊക്കെയ്‌നും കഞ്ചാവും പിടിച്ചു

പാരീസ്: വത്തിക്കാന്റെ ഔദ്യോഗിക കാറില്‍ നിന്ന് നാല് കിലോ കൊക്കെയ്ന്‍ പിടിച്ചു. ഫ്രാന്‍സ് അതിര്‍ത്തിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് വത്തിക്കാന്റെ ഔദ്യോഗിക കാറില്‍ നിന്ന് കൊക്കെയ്ന്‍ പിടിച്ചത്. 200 ഗ്രാം കഞ്ചാവും കാറില്‍ നിന്ന് പിടിച്ചെടുത്തു. അര്‍ജന്റൈനിയന്‍ കര്‍ദിനാള്‍ ജോര്‍ജ് മെജിയയക്ക് അനുവദിച്ച കാറാണിത്. 91 വയസുള്ള അദ്ദേഹം അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായതിനാല്‍ മറ്റുള്ളവരാണ് കാറ് ഉപയോഗിക്കുന്നത്.

സ്‌പെയിനില്‍ നിന്ന് ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമിക്കവേ ഷാംബെറി ടോള്‍ സ്‌റ്റേഷന് അടുത്ത് വച്ചാണ് കാര്‍ പിടിയിലായത്. മയക്കുമരുന്നുമായി വത്തിക്കാന്റെ ഔദ്യോഗിക കാര്‍ പിടിയിലായതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു. രണ്ട് ഇറ്റാലിയന്‍ പൌരന്മാരാണ് കാറില്‍ നിന്ന് പിടിയിലായത്. വത്തിക്കാന്റെ ജീവനക്കാര്‍ ആരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു.

വത്തിക്കാന്റെ ഔദ്യോഗിക കാറ് വാര്‍ഷിക ചെക്കപ്പിനായി കര്‍ദിനാള്‍ മെജിയയുടെ സെക്രട്ടറി ഇറ്റലിക്കാരായ രണ്ട് പേര്‍ക്ക് കൈമാറിയിരുന്നു. വത്തിക്കാന്റെ കാറുകള്‍ക്കുള്ള പ്രത്യേക നിയമ പരിരക്ഷ ഉപയോഗിച്ച് ഇവര്‍ മയക്കുമരുന്ന് കടത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

Scroll To Top