Sunday December 11, 2016
Latest Updates

വംശീയ കൊലപാതകത്തില്‍ പ്രതിഷേധം; ന്യുയോര്‍ക്കില്‍ രണ്ട് പോലീസുകാരെ വെടിവച്ച് കൊന്നു

വംശീയ കൊലപാതകത്തില്‍ പ്രതിഷേധം; ന്യുയോര്‍ക്കില്‍ രണ്ട് പോലീസുകാരെ വെടിവച്ച് കൊന്നു

ന്യുയോര്‍ക്ക്: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരനെ വെടിവച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ട് പോലീസുകാരെ വെടിവച്ച് കൊന്നു. പട്രോളിംഗ് വാഹനത്തില്‍ ഇരുന്ന രണ്ട് പോലീസുകാരാണ് കൊല്ലപ്പെട്ടത്. ലിയു വെന്‍ജിന്‍, റാഫേല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കെതിരെ വെടിയുതിര്‍ത്ത ഇസ്‌മൈയില്‍ ബ്രിന്‍സ്ലി എന്ന കറുത്ത വര്‍ഗക്കാരനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ഫെര്‍ഗൂസനില്‍ കറുത്ത വര്‍ഗക്കാരനെ വെടിവച്ച് കൊന്ന സംഭവത്തില്‍ ആരോപണവിധേയനായ പോലീസുകാരനെ കുറ്റ വിമുക്തനാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട ശേഷമാണ് ഇസ്‌മൈല്‍ രണ്ട് പോലീസുകാരെ കൊലപ്പെടുത്തിയത്. ഫെര്‍ഗൂസന്‍ വെടിവയ്പ്പിനു പ്രതികാരമായാണ് കൊലപാതകമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ബ്രിന്‍സ്ലി തന്റെ മുന്‍ കാമുകിയെയും വെടിവെച്ച് കൊന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് ശേഷമായിരുന്നു ഈ കൊലപാതകവും നടത്തിയത്. പോലെസുകാരുടെ കൊലപാതകത്തില്‍ തീവ്രവാദി ബന്ധമില്ലെന്ന് അമേരിക്കന്‍ അധികൃതരും സ്ഥിരീകരിച്ചു.

Scroll To Top