Tuesday December 06, 2016
Latest Updates

വംശീയ അധിക്ഷേപത്തിനിരയായ ലിത്വാനിയാക്കാരിയ്ക്ക് 34000 യൂറോ നഷ്ട്ടപരിഹാരം

വംശീയ അധിക്ഷേപത്തിനിരയായ ലിത്വാനിയാക്കാരിയ്ക്ക് 34000 യൂറോ നഷ്ട്ടപരിഹാരം

മായോ:വംശീയ അധിക്ഷേപത്തിന്റെ പേരില്‍ കേസ് കൊടുത്തതിന് ജോലി നഷ്ടപ്പെട്ട ലിത്വാനിയക്കാരിക്ക് നഷ്ടപരിഹാരമായി 34,000 യൂറോ അനുവദിച്ചു.. ഇക്വാലിറ്റി ട്രിബ്യൂണലാണ് സ്ത്രീക്ക് നീതി നടപ്പിലാക്കി കൊണ്ടുള്ള വിധി പറഞ്ഞത്. മായോയിലുള്ള സൂപര്‍മാകിന്റെ ഷോപ്പില്‍ ജോലി ചെയ്യവേയാണ് ഇവര്‍ക്കെതിരെ മേലുദ്യോഗസ്ഥന്‍ നടപടി സ്വീകരിച്ചത്.

ലിത്വാനിയക്കാരിയായ സ്ത്രീ കമ്പനിയില്‍ ജോലി ചെയ്തിരുന്നത് 2009 ജനുവരി മുതല്‍ 2010 ജൂണ്‍ വരെയുള്ള കാലഘട്ടങ്ങളിലാണ്.സ്ത്രീ ആദ്യം ജോലി ചെയ്തത് സൂപര്‍മാകിന്റെ തന്നെ ബല്ലിന്‍ഡൈനിലുള്ള കമ്പനിയിലാണ്.പിന്നീട് കോസ്റ്റ്കട്ടറിലേക്ക് മാറുകയായിരുന്നു.

അവിടെ ജോലി ചെയ്യുന്ന സമയത്ത് സാധനങ്ങള്‍ വാങ്ങാനായി എത്തിയ ഒരു സ്ത്രീ പഴത്തിന് വില ചോദിച്ചപ്പോള്‍ 2.99 യൂറോയാണെന്ന് മറുപടി നല്‍കുകയാണ് ലിത്വാനിയക്കാരി ചെയ്തത്. എന്നാല്‍ ഇംഗ്ലീഷ് അറിയാത്തതിനെയൊക്കെ ജോലിക്കു വച്ചിട്ട് എന്നു പറഞ്ഞുകൊണ്ട് ഉപഭോക്താവ് ഇവര്‍ക്കുനേരെ ശബ്ദമെടുക്കുകയും ചീത്ത പറയുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ അതേ സ്ത്രീ തന്നെ വീണ്ടും മറ്റൊരു ദിവസം കൂടി ഇതേപോലെ പെരുമാറിയപ്പോഴാണ് കമ്പിനിയില്‍ ജോലിചെയ്തിരുന്ന ലിത്വാനിയക്കാരി പരാതി ഗാര്‍ഡയ്ക്ക് നല്‍കിയത്.

പിറ്റേന്ന് ജോലിക്കെത്തിയ ഇവരെ മേലുദ്യോഗസ്ഥന്‍ വിളിപ്പിക്കുകയും അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങളോടല്ലെ പരാതിപ്പെടേണ്ടതെന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് തങ്ങളുടെ നല്ല് ഒരു ഉപഭോക്താവിനെയാണ് പിണക്കിയിരിക്കുന്നതെന്നും സ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്നും കൂടി ഇവരെ മേലുദ്യോഗസ്ഥര്‍ അറിയിച്ചു.

തുടര്‍ന്ന് ബല്ലിന്‍ഡോറിലുള്ള സൂപ്പര്‍മാക്കിലെക്ക് ഇവരെ സ്ഥലം മാറ്റുകയും ചെയ്തു. ഒരു കുട്ടിയുടെ അമ്മ കൂടിയായ സ്ത്രീ കൂടുതല്‍ സമയവും കമ്പനി അടുക്കളയിലെ ഗ്രില്ലില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു .. ജോലി ഭാരം കൂടിയതും പൂര്‍ണ്ണമായും നിരീക്ഷണത്തിലായതും ഇവരെ ഈ ജോലിയില്‍ നിന്നും പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതയാക്കുകയാണ് ചെയ്തത്.

തുടര്‍ന്ന് ആഴ്ച്ചകളോളമുള്ള അന്വേഷണത്തിന്റെ ഫലമായി അവര്‍ക്ക് ഒരു പബ്ബില്‍ ജോലി ലഭിച്ചു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പബ്ബിന്റെ മാനെജ്‌മെന്റ് മുന്‍ ഓഫീസില്‍ നടന്ന കാര്യം അറിയുകയും തുടര്‍ന്ന് ഇവരെ പിരിച്ചുവിടുകയും ചെയ്തു.

ഇതിനിടെ ഇവര്‍ നല്‍കിയ പരാതി സത്യമാണെന്നു ബോധ്യമാവുകയും ഇക്വാലിറ്റി ട്രിബ്യൂണല്‍ ഇവര്‍ക്കനുകൂലമായ ഒരു വിധി പറയുകയും ചെയ്യുകയായിരുന്നു. 14,000യൂറോ ജോലി സ്ഥലത്ത് അനുഭവിക്കേണ്ടി വന്ന മാനസീക പിരിമുറുക്കങ്ങള്‍ക്കും 20,000യൂറോ വംശീയപരമായി അധിക്ഷേപിക്കപ്പെടുകയും കുറ്റവാളിയാക്കപ്പെടുകയും ചെയ്തതിനുമായി നഷ്ടപരിഹാരം നല്‍കാനാണ് ഇക്വാലിറ്റി അതോറിറ്റി വിധിച്ചത്.

Scroll To Top