Wednesday December 07, 2016
Latest Updates

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ ഡബ്ലിനില്‍ പ്രതിഷേധമിരമ്പി

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ ഡബ്ലിനില്‍ പ്രതിഷേധമിരമ്പി

ഡബ്ലിന്‍: റോമന്‍ വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ന്യൂനപക്ഷ സംഘങ്ങള്‍ പാര്‍ലിമെന്റ് കവാടത്തിനു മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നു. റോമകമ്മ്യൂണിറ്റിയോട് കാണിക്കുന്ന വംശീയ അധിക്ഷേപങ്ങള്‍ നിര്‍ത്തലാക്കണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം

.
നിറത്തിന്റെയും വംശത്തിന്റെയും അടിസഥാനത്തില്‍ ദിനംപ്രതി പല കുടുംബങ്ങളും വ്യക്തികളും പലതരം വംശീയ അധിക്ഷേപങ്ങള്‍ക്കും പാത്രമാകേണ്ടിവരികയാണെന്ന് ആന്റിറാസിസം ഗ്രൂപ്പായ ഇഎന്‍എആര്‍ അയര്‍ലണ്ട് പറഞ്ഞു.
താലയിലെയും അത്‌ലോണിലേയും രണ്ടു റോമന്‍ കുടുംബങ്ങളില്‍ നിന്നായി
കുട്ടികളെ ഗാര്‍ഡ ഏറ്റെടുത്തതിന്റെ പ്രതിഷേധമായാണ് സഭയ്ക്കുമുന്നില്‍ ഒത്തുകൂടിയിരിക്കുന്നതെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുകയും അധികാരമുഖങ്ങളില്‍ നിന്നു തന്നെ വരുന്ന
ഇത്തരം പ്രവര്‍ത്തികള്‍ തടയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ഗാര്‍ഡയുടെ ഈ പ്രവര്‍ത്തി വംശീയ അധിക്ഷേപമല്ലെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നതെന്നും എന്നാല്‍ പല ന്യൂനപക്ഷ
സമുദായത്തില്‍പ്പെടുന്ന കുടുംബങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വംശീയ പരമായ പല അതിക്രമങ്ങളും അധികാരികളുടെ ഭാഗത്തുനിന്നു പോലും ഉണ്ടാവുന്നതായാണ് കാണുന്നതെന്നും ആന്റി റാസിസം നെറ്റ്‌വര്‍ക്കിലെ അംഗമായ
ല്യൂക് ബുക്ക കശുവങ്ക പറഞ്ഞു.

വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സ്വീകരിക്കുന്ന ഇഎന്‍എആര്‍ വെബ്‌സൈറ്റില്‍ ഇപ്പോള്‍ വരുന്ന പരാതികളുടെ എണ്ണം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ഇഎന്‍എആര്‍ അംഗമായ ഷെയിന്‍ ഒ’ക്യൂറി പറയുന്നു.

ഗാര്‍ഡയില്‍ നിന്നും മറ്റ് ഉന്നത അധികാരികളില്‍ നിന്നുമെല്ലാം തങ്ങള്‍ ഇത്തരത്തില്‍ ആക്ഷേപിക്കപ്പെടുന്നതായി പരാതിക്കാര്‍
സൂചിപ്പിക്കുന്നുണ്ടെന്നും ഇത്തരം അധിക്ഷേപങ്ങള്‍ തടയാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെ അത് അധികാര കന്ദ്രങ്ങളില്‍ നിന്നുള്ള
വംശീയാധിക്ഷേപം തന്നെയാണെന്നും ഒ’ക്യൂറി കൂട്ടിച്ചേര്‍ത്തു.

റോമന്‍ സമൂഹത്തിനെതിരെ മാത്രമല്ല മറ്റു പല ന്യൂനപക്ഷക്കാര്‍ക്കെതിരെയും ഇത്തരം അതിക്രമങ്ങള്‍ അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. അധികാരത്തിലിരിക്കുന്നവര്‍പോലും ഇത്തരം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്നതാണ് അപമാനകരം.
ഫിന്‍ഗീല്‍ പാര്‍ട്ടി അംഗമായ മുന്‍ നാസ മേയര്‍ ഡാരന്‍ സ്‌കള്ളി ആണ് ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അയര്‍ലണ്ടിലുള്ള ആഫ്രിക്കന്‍ കറുത്തവര്‍ഗക്കാരെ ആക്ഷേപിച്ചുകൊണ്ടാണ് ഡാരന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇത്തരം അധിക്ഷേപവുമായി മുന്നോട്ടു വന്നതിന് ഡാരന്‍ വലിയ വില തന്നെനല്‍രകേണ്ടിവരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയ ടോം കുരന്‍ പറഞ്ഞു.

Scroll To Top