Tuesday December 06, 2016
Latest Updates

വംശീയത വിഷയമാകാത്ത വേദിയില്‍ ഇരയും വേട്ടക്കാരനും ഒരുമിച്ചു; അന്‍സാരിയോട് മോച്ചിന്‍െ്‌റ പശ്ചാത്താപം

വംശീയത വിഷയമാകാത്ത വേദിയില്‍ ഇരയും വേട്ടക്കാരനും ഒരുമിച്ചു; അന്‍സാരിയോട് മോച്ചിന്‍െ്‌റ പശ്ചാത്താപം

തളിപ്പറമ്പ്: കേരളത്തില്‍ നൂറു കണക്കിന് പേര്‍ നോക്കി നില്‍ക്കേ അവര്‍ വേദിയില്‍ ഒരുമിച്ചു.മുനുഷ്യ സ്‌നേഹികള്‍ക്ക് നടുവില്‍ വിദ്വേഷത്തിന്റെ് കാലുഷ്യമില്ലാതെ അടുത്തടുത്തായി ഇരുന്ന് കുശലങ്ങള്‍ പങ്കുവെച്ചത് അവര്‍ക്ക് തീരെ പരിചയമില്ലാത്ത അനേകര്‍ക്കാണ് കൗതുകമായത്. തളിപ്പറമ്പിലെ ഒരു സാംസ്‌ക്കാരിക സംഘടന സംഘടിപ്പിച്ച കൂട്ടായ്മയില്‍ ഗുജറാത്ത് കലാപത്തിന്‍െ്‌റ ഇരയെന്ന പേരില്‍ പ്രസിദ്ധനായ കുത്ബുദ്ധീന്‍ അന്‍സാരിയും വേട്ടക്കാരന്‍ എന്ന നിലയില്‍ കുപ്രസിദ്ധനായ അശോക് മോച്ചുമായിരുന്നു ഒരേ പന്തലിന് കീഴെ ഒരുമിച്ചവര്‍.

സി.പി.എം. അനുകൂല സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച സെമിനാര്‍ വംശഹത്യയുടെ വ്യാഴവട്ട മായിരുന്നു ഈ അസാധാരണ സംഗമമവദി.കലാപത്തിനിടയില്‍ കയ്യില്‍ കുന്തവും തലയില്‍ കാവിക്കൊടിയുമായി ആക്രോശിച്ച് നില്‍ക്കുന്ന അശോക് മോച്ചും കലാപത്തിനിരയായി ജീവനുവേണ്ടി യാചിച്ചുനിന്ന അന്‍സാരിയും ഏറെ ചര്‍ച്ച ചെയ്ത ചിത്രങ്ങളായിരുന്നു. അശോക് മോച്ചിനോട് വിദ്വേഷമോ, വെറുപ്പോ ഇല്ലെന്നും സ്‌നേഹം മാത്രമാണെന്നും അന്‍സാരി പറഞ്ഞപ്പോള്‍ ഉയര്‍ന്ന് കേട്ട കയ്യടി തന്നെയായിരുന്നു വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ തന്നെ ബലിയാടാക്കുകയായിരുന്നു എന്ന് മോച്ച് പറഞ്ഞപ്പോഴും കേട്ടത്. അന്നതെ ചെയ്തികളില്‍ പശ്ചാത്തപിക്കുന്നു തിരിച്ചറിവ് ഉണ്ടായതിനുശേഷം ഞാന്‍ വോട്ട് ചെയ്തിട്ടില്ലെന്നും മോച്ച് പറഞ്ഞു.

നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ നിന്നല്ല മഹാത്മാ ഗാന്ധിയുടെ ഗുജറാത്തില്‍ നിന്നാണു താന്‍ വരുന്നത്. ശാന്തിയും സമാധാനവുമുള്ള ഗുജറാത്താണ് ഇപ്പോഴത്തേത്. 12 വര്‍ഷംമുമ്പ് ഗുജറാത്തിലെ തെരുവില്‍ ചെയ്തിരുന്ന ചെരുപ്പു കുത്തിയുടെ ജോലി ഇപ്പോഴും തുടരുകയാണ്. മോച്ച് പറഞ്ഞവസാനിപ്പിച്ചപ്പോഴും നിറുത്താതെ കയ്യടി. ansari-mochi

കേരളത്തില്‍ തന്നെ കാണാന്‍ നൂറുകണക്കിന് ആള്‍ക്കാര്‍ വന്നു. അവര്‍ ഹിന്ദുക്കള്‍ എന്നോ, മുസ്ലിംകള്‍ എന്നോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതു തന്നെ വളരെയധികം സന്തോഷിപ്പിച്ചുവെന്നു സെമിനാറില്‍ സംസാരിച്ച അന്‍സാരി പറഞ്ഞു. അശോക് മോച്ചിനൊപ്പം തന്നെയും ഒരേ വേദിയില്‍ എത്തിച്ചതു കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നു. ഇത് ഇന്ത്യയിലെ മാറ്റത്തിന്റെ തുടക്കമാണെന്നും അതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും അന്‍സാരി പറഞ്ഞു.

സംഘാടകര്‍ നല്‍കിയ ഉപഹാരം അന്‍സാരിക്ക് അശോക് മോച്ച് സമ്മാനിക്കുകയും ചെയ്തു. സെമിനാര്‍ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജെയിംസ് മാത്യു എം.എല്‍.എ. അധ്യക്ഷനായിരുന്നു. കുത്തബ്ദീന്‍ അന്‍സാരിയുടെ ആത്മകഥ ഇ.പി. ജയരാജന്‍ എം.എല്‍.എ. യു.കെ. കുഞ്ഞിരാമന്റെ മക്കള്‍ക്കു നല്‍കി പ്രകാശനം ചെയ്തു

Scroll To Top