Thursday December 08, 2016
Latest Updates

ലോട്ടറിയടിച്ച വെക്‌സ്‌ഫോര്‍ഡിലെ നഴ്‌സുമാര്‍ സമ്മാന തുക ഏറ്റുവാങ്ങി

ലോട്ടറിയടിച്ച വെക്‌സ്‌ഫോര്‍ഡിലെ നഴ്‌സുമാര്‍ സമ്മാന തുക ഏറ്റുവാങ്ങി

ഡബ്ലിന്‍: നാഷണല്‍ ലോട്ടറിയടിച്ച വെക്‌സ്‌ഫോര്‍ഡിലെ നഴ്‌സുമാര്‍ സമ്മാന തുക ഏറ്റുവാങ്ങി. വെക്‌സ്‌ഫോര്‍ഡിലെ 17 നഴ്‌സുമാരടങ്ങുന്ന സംഘത്തിന് 2.8 മില്യന്‍ യൂറോയാണ് ലോട്ടറി അടിച്ചത്. വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാരാണ് ഈ ഭാഗ്യവതികള്‍. ഇന്നലെ ഡബ്ലിനിലെ നാഷണല്‍ ലോട്ടറി ഓഫീസിലെത്തിയാണ് സംഘം സമ്മാന തുകയുടെ ചെക്ക് കൈപ്പറ്റിയത്. 

സമ്മാനം ലഭിച്ചെന്നു കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് സംഘത്തിലുള്ള ജൊഹാന മേരി ഡോയല്‍ എന്ന നഴ്‌സ് പറഞ്ഞു. ഭര്‍ത്താവ് തമാശ പറയുകയാണെന്നാണ് താന്‍ ആദ്യം കരുതിയതെന്നും ഡോയല്‍ പറഞ്ഞു. തുടര്‍ന്ന് സംഘത്തിലുള്ള മറ്റ് നഴ്‌സുമാരെയും ഇക്കാര്യം വിളിച്ച് അറിയിച്ചു. എന്നാല്‍ അവര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല. 

വെക്‌സ്‌ഫോര്‍ഡിലെ എന്നിസിലെ അബ്ബെ സെന്ററില്‍ നിന്ന് എടുത്ത ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ നഴ്‌സുമാര്‍ ഏറെ വര്‍ഷങ്ങളായി ലോട്ടറി എടുക്കാറുണ്ട്. ഗ്രൂപ്പിലെ 11 പേരും ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവരാണ്. ആറ് പേര്‍ ഇപ്പോഴും വെക്‌സ്‌ഫോര്‍ഡ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ഗ്രൂപ്പിലെ ഓരോരുത്തര്‍ക്കും 170,394 യൂറോ വീതം ലഭിക്കും.

Scroll To Top