Friday December 09, 2016
Latest Updates

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് മാര്‍പാപ്പയുടെ ആശംസ

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് മാര്‍പാപ്പയുടെ ആശംസ

വത്തിക്കാന്‍: ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് മാര്‍പാപ്പയുടെ ആശംസ. ലോകകപ്പ് വംശീയതയുടെയും അത്യാഗ്രഹത്തിന്റെയും പ്രദര്‍ശനമാകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആശംസ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ലോകകപ്പ് ഐക്യത്തിന്റെയും സംഘബോധത്തിന്റെയും കാഴ്ചയാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. 

അര്‍ജന്റീനക്കാരനായ മാര്‍പാപ്പ കാല്‍പ്പന്ത് കളിയുടെ ആരാധകന്‍ കൂടിയാണ്. ഉത്ഘാടന മത്സരത്തിന് തൊട്ട് മുമ്പാണ് മാര്‍പാപ്പ ലോകകപ്പ് സന്ദേശം നല്‍കിയത്. ലക്ഷ്യം നേടാന്‍ വേണ്ട പരിശീലനം കഠിനാധ്വാനം, നല്ല കളിയും സംഘബോധവും, എതിരാളികളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് ഫുട്‌ബോള്‍ പഠിപ്പിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. 

അര്‍ജന്റീനിയന്‍ ക്ലബ്ബായ സാന്‍ ലോറന്‍സോയുടെ ആരാധകന്‍ കൂടിയാണ് മാര്‍പാപ്പ. ഫുട്‌ബോള്‍ താരങ്ങളുടെ ജേഴ്‌സികളുടെ വലിയ ശേഖരവും മാര്‍പാപ്പയ്ക്ക് സ്വന്തമായുണ്ട്.

പരസ്യമായി പറഞ്ഞില്ലെങ്കിലും പോപ്പ് ഫ്രാന്‍സിസ് അര്‍ജന്റീനയുടെ ഒരാരാധകനാണത്രേ.ഇറ്റലിക്കാര്‍ കേള്‍ക്കേണ്ട …

Scroll To Top