Saturday December 03, 2016
Latest Updates

ലോക ഫുട്‌ബോള്‍ മാമാങ്കം തുടങ്ങാന്‍ ഇനി 28 നാള്‍

ലോക ഫുട്‌ബോള്‍ മാമാങ്കം തുടങ്ങാന്‍ ഇനി 28 നാള്‍

ബ്രസീല്‍: ലോക ഫുട്‌ബോള്‍ മാമാങ്കം തുടങ്ങാന്‍ ഇനി 28 നാള്‍. ജൂണ്‍ 12 ന് ആതിഥേയ രാജ്യമായ ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ആദ്യ മത്സരം. 12 വേദികളിലായി 32 ടീമുകളാണ് ലോകകിരീടത്തിനായി ഏറ്റുമുട്ടുന്നത്. ആറര പതിറ്റാണ്ടിന് ശേഷം നാട്ടില്‍ വിരുന്നെത്തിയ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്ക്കാന്‍ ബ്രസീല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വരുന്നു.

സാവോപോളോയാണ് പ്രധാന വേദി. ബ്രസീലിലെ ഹോട്ടലുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കാല്‍പന്തു കളി പ്രേമികളാല്‍  നിറഞ്ഞു തുടങ്ങി. 12 സ്‌റ്റേഡിയങ്ങളില്‍ മൂന്നെണ്ണത്തിലെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. സാവോപോളോയിലെ കൊറിന്ത്യന്‍സ് സ്‌റ്റേഡിയത്തിലാണ് ഉത്ഘാടന മത്സരം നടക്കുന്നത്. ഈ സ്‌റ്റേഡിയത്തിലും ഏതാനും ചില മിനുക്ക് പണികള്‍ കൂടി ബാക്കിയുണ്ട്.

ആതിഥേയരായ ബ്രസീല്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ അവസാന ടീം പ്രഖ്യാപിച്ച് കഠിന പരിശീലനത്തിലാണ്. 23 ആംഗ ടീമിനെയാണ് ബ്രസീല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Scroll To Top