Friday December 09, 2016
Latest Updates

ലോക അല്‍ഷൈമേഴ്‌സ് ദിനം

ലോക അല്‍ഷൈമേഴ്‌സ് ദിനം

ഓര്‍മ്മകളുടെ കണ്ണി അറ്റുപോകുന്നവരുടെ ഒരു ലോകമുണ്ട് നമ്മുടെ ഇടയില്‍ പ്രായാധിക്യം കൊണ്ടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലവും ഓര്‍മ്മകളില്‍ നിന്നും അകന്നുപോയവരുടെ ഒരു ലോകം. ഇന്ന് അവരുടെ ദിനമാണ്. ലോക അല്‍ഷൈമേഴ്‌സ് ദിനം.
ഓര്‍മ്മ നശിച്ചവരെ സ്‌നേഹിക്കണമെന്നും അവര്‍ക്കെന്നും ഒരു സാന്ത്വനമായ് നിലനില്‍ക്കണമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ് ഇത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകെ മൂന്നരക്കോടി അല്‍ഷൈമേഴ്‌സ് രോഗികളാണുള്ളത്. ഇന്ത്യയില്‍ ഇത് 35ലക്ഷം ആണെന്നാണ് കണക്ക്. കേരളത്തിലും ഇന്ന് അല്‍ഷൈമേഴ്‌സ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
ഇന്ന് സെപ്തംബര്‍21ന് ലോക അല്‍ഷൈമേഴ്‌സ് ദിനം ആചരിക്കുകയാണ്. ഇത് മറവിയുടെ ലോകത്തേക്ക് മറയുന്ന മനസുകള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേകാനായി ഉള്ള ദിനം.

Scroll To Top