Tuesday December 06, 2016
Latest Updates

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ എല്‍ ഡി എഫ് മികച്ചു നില്‍ക്കുമെന്ന് സര്‍വ്വേ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ എല്‍ ഡി എഫ് മികച്ചു നില്‍ക്കുമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി :വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം എല്‍ ഡി എഫ് പിടിക്കുമെന്ന് സര്‍വ്വേ. ഇന്ത്യ ടുഡേ സി വോട്ടര്‍ സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ഏറെക്കുറെ ശരിയായേക്കാവുന്ന ഈ കണ്ടെത്തല്‍. സര്‍വ്വേയുടെ മറ്റു കണ്ടെത്തലുകള്‍ ഇങ്ങനെയാണ്.

കര്‍ണാടകയൊഴികെയുള്ള മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടും. കേരളത്തില്‍ കോണ്‍ഗ്രസിന് ഇത്തവണ ആറു സീറ്റേ ലഭിക്കൂ. കഴിഞ്ഞ തവണ നാലു സീറ്റ് നേടിയ ഇടതുമുന്നണി ഇത്തവണ 11 സീറ്റില്‍ വിജയിക്കും. യുഡിഎഫ് ഒന്‍പതു സീറ്റ് നേടും. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തും. ബിജെപിക്ക് ഇത്തവണയും കേരളത്തില്‍നിന്ന് അക്കൗണ്ട് തുറക്കാനാകില്ല. ദേശീയ തലത്തില്‍ എന്‍ഡിഎ 212 സീറ്റും യുപിഎ 103 സീറ്റും നേടും. ബിജെപിക്ക് 188 സീറ്റും കോണ്‍ഗ്രസിന് 91 സീറ്റുമാണു ലഭിക്കുക.
എസ്പി 20, ബിഎസ്പി 25, തൃണമൂല്‍ 23, തെലുങ്കുദേശം 6, ബിജു ജനതാദള്‍ 13, ആര്‍ജെഡി 11, ടിആര്‍എസ് 13, ജെഡിയു 4, ആര്‍എല്‍ഡി 1 എന്നിങ്ങനെ നേടും. ഇടതുപക്ഷത്തിന് ആകെ 31 സീറ്റ് ലഭിക്കുന്‌പോള്‍ ആം ആദ്മി പാര്‍ട്ടി 10 സീറ്റ് ലഭിക്കും. ബിജെപിയുടെ സഖ്യകക്ഷികളില്‍ ശിവസേന 14, അകാലിദള്‍ 5എന്നിങ്ങനെ നേടും. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണു കോണ്‍ഗ്രസിനു നേട്ടമുണ്ടാക്കാനാവുക. ഇവിടെ കോണ്‍ഗ്രസ് 12 സീറ്റ് നേടുന്‌പോള്‍ ബിജെപിക്ക് 13 സീറ്റ് ലഭിക്കും. തമിഴ്‌നാട്ടില്‍ ജയലളിത 29 സീറ്റുകളോടെ ശക്തമായ മുന്നേറ്റം നടത്തുന്‌പോള്‍ ഡിഎംകെ അഞ്ചു സീറ്റിലൊതുങ്ങും.
കഴിഞ്ഞ തവണ എട്ടു സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ തമിഴ്‌നാട്ടില്‍ ഒരു സീറ്റില്‍പോലും വിജയിക്കില്ല. ആന്ധ്രപ്രദേശിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ പരാജയം നേരിടുക. 2009ല്‍ 33 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന് ഇത്തവണ ഏഴു സീറ്റാവും ലഭിക്കുക. ബംഗാളില്‍ ഇടതുപക്ഷത്തിനു 16 സീറ്റും കോണ്‍ഗ്രസിനു രണ്ടു സീറ്റും ലഭിക്കും.

Scroll To Top