Saturday December 10, 2016
Latest Updates

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, രാജ്യം പോളിംഗ് ബൂത്തിലേക്ക്, കേരളത്തില്‍ ഏപ്രില്‍ 10 ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, രാജ്യം പോളിംഗ് ബൂത്തിലേക്ക്, കേരളത്തില്‍ ഏപ്രില്‍ 10 ന്

ന്യൂഡല്‍ഹി: ലോകം ആകാംഷയോടെ ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ നടക്കും. ഒമ്പതു ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 10 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 16 നാണ്. മെയ് 31 നകം തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകും. വിജ്ഞാന്‍ ഭവനില്‍ രാവിലെ 10 .30 ഓടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കേരളത്തില്‍ ഒറ്റ ദിവസം കൊണ്ട് പോളിംഗ് നടക്കും. പതിനഞ്ചാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ 1 ന് അവസാനിക്കാനിരിക്കെ ഒട്ടേറെ പുതുമകളോട് കൂടിയാണ് പുതിയ തെരഞ്ഞെടുപ്പ് വരിക.വടക്കു കിഴക്കന്‍ മേഖലകളിലാകും ഒന്നാംഘട്ടം നടക്കുക.ഏപ്രില്‍ 7 നും 12 നുമായി രണ്ടു ദിവസങ്ങളിലായി പോളിംഗ് നടക്കുന്ന ത്രിപുരയിലായിരിക്കും ആദ്യം തെരഞ്ഞെടുപ്പ്. മാതുകാ പെരുമാറ്റച്ചട്ടങ്ങളും ഉടന്‍ നിലവില്‍ വരുന്നതോടെ സര്‍ക്കാരിന് പുതിയ നയങ്ങള്‍ പ്രഖ്യാപിക്കാന്‍ കഴിയാത്ത വിധം കനത്ത നിയന്ത്രണങ്ങളാകും വരിക. അതേസമയം ലോക്പാല്‍ നിയോഗിക്കല്‍, കൈക്കൂലി വിരുദ്ധ ഓംബുഡ്‌സ്മാന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്,

കനത്ത സുരക്ഷാ സന്നാഹങ്ങളുടെ നടുവിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.9,30,000 പോളിംഗ് സ്‌റേറ്ഷനുകളലായി രാജ്യത്തെ 81 കോടി വോട്ടര്‍മാരാണ് സമ്മതിദാനം നിര്‍വ്വഹിക്കാനായി എത്തുക. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 12 ശതമാനം കുടിയിട്ടുണ്ട്. കഴിഞ്ഞ തവണ വോട്ടര്‍മാരുടെ എണ്ണം 100 കോടിയായിരുന്നു. നിഷേധവോട്ട് നിലവില്‍ വരുന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഇത്. മെയ് 31 ന് മുമ്പായി പുതിയ ലോക്‌സഭ നിലവില്‍ വരേണ്ടതുണ്ട്.

ലോക്‌സഭയോടൊപ്പം ആന്ധ്ര, ഒഡീഷ, സിക്കിം, തെലുങ്കാന എന്നിവിടങ്ങളിലെ നിയമസഭയിലേക്കു മെയ് അവസാനത്തോടെയും ജൂണിലുമായി തെരഞ്ഞെടുപ്പ് നടക്കുമെന്നും ഇലക്ഷന്‍ സംബന്ധിച്ച ജോലികള്‍ മണ്‍സുണിന് മുമ്പായി തീര്‍ക്കാനാണ് ആലോചിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സമ്പത്ത് വ്യക്തമാക്കി.

Scroll To Top