Saturday December 03, 2016
Latest Updates

ലോക്‌സഭാംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി; കേരള എംപിമാര്‍ ഉച്ചകഴിഞ്ഞ് സത്യപ്രതിജ്ഞ ചെയ്യും

ലോക്‌സഭാംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി; കേരള എംപിമാര്‍ ഉച്ചകഴിഞ്ഞ് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. ഇന്നും നാലെയുമായാനു സത്യപ്രതിജ്ഞ പൂര്‍ത്തിയാവുക. പ്രൊടെം സ്പീക്കര്‍ കമല്‍നാനാഥിന് മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് എല്‍.കെ അഡ്വാനി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, സോണിയ ഗാന്ധി തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.

കേരളത്തില്‍ നിന്നുള്ള ഇരുപത് ലോക്‌സഭാംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാറും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഭൂരിപക്ഷം കേരള എംപിമാരും കുടുംബസമേതമാണ് ഡല്‍ഹിയില്‍ എത്തിയത്. ചലച്ചിത്ര താരം ഇന്നസെന്റ് ആണ് കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ഏറ്റവും ശ്രദ്ധേയന്‍. കോണ്‍ഗ്രസിന്റെ ദേശീയ നേതാവായ പിസി ചാക്കോയെ തറ പറ്റിച്ച ഇന്നച്ചനെ കാണാന്‍ ആദ്യ ദിനം തന്നെ പാര്‍ലമെന്റില്‍ ജീവനക്കാര്‍ തടിച്ചുകൂടിയിരുന്നു. ചലച്ചിത്ര താരം കൂടിയാണെന്ന് അറിഞ്ഞപ്പോള്‍ ഇന്നച്ചനോട് ഉത്തരേന്ത്യക്കാര്‍ക്ക് ആരാധന കൂടി.

സത്യപ്രതിജ്ഞ ഇന്ന് പൂര്‍ത്തിയായാല്‍ നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയിലെ സുമിത്ര മഹാജന്‍ സ്പീക്കറാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മീര കുമാറിന് ശേഷം ലോകസഭ സ്പീക്കര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് സുമിത്ര മഹാജന്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം മുഖ്യപ്രതിപക്ഷ കക്ഷിക്ക് നല്‍കുന്നതാണ് കീഴ്വഴക്കം. എന്നാല്‍ ബിജെപി ഈ പതിവ് തെറ്റിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എഐഎഡിഎംകെയ്ക്ക് നല്‍കിയെക്കുമെന്ന് സൂചനയുണ്ട്. സ്ഥാനം എഐഎഡിഎംകെയ്ക്ക് നല്‍കാന്‍ തീരുമാനിച്ചാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവ് എം. തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കറാകും.

Scroll To Top