Wednesday December 07, 2016
Latest Updates

ലോക്കല്‍ യൂറോപ്യന്‍ വോട്ടെടുപ്പില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഐറിഷ് മെത്രാന്‍ സമിതി

ലോക്കല്‍ യൂറോപ്യന്‍ വോട്ടെടുപ്പില്‍ പ്രാതിനിധ്യം   ഉറപ്പാക്കണമെന്ന് ഐറിഷ് മെത്രാന്‍ സമിതി

ഡബ്ലിന്‍: സുപ്രധാന നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ തങ്ങള്‍ പറയുന്നതും ഭരണാധികാരികള്‍ കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കന്നി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനഅവകാശം വിനിയോഗിക്കണമെന്ന് അയര്‍ലണ്ടിലെ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.

ഇന്നലെ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് മെത്രാന്‍ സമിതി ഇക്കാര്യം
ആവശ്യപ്പെട്ടത്.

കന്നി വോട്ടര്‍മാര്‍ മാത്രമല്ലഎല്ലാ വോട്ടര്‍മാരുംഈ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ
പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.


കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞ വര്‍ഷം
പുറത്തിറക്കിയ ഒരു ഉദ്‌ബോധനത്തില്‍ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലയില്‍
െ്രെകസ്തവ മൂല്യങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യം മുന്‍നിര്‍ത്തി വേണം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍
പങ്കെടുക്കാന്‍ എന്നും മെത്രാന്‍ സമിതി ഓര്‍മ്മിപ്പിച്ചു.

ലോക്കല്‍ തെരഞ്ഞെടുപ്പും യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനും
മുന്‍നിര്‍ത്തിയായിരുന്നു മെത്രാന്‍ സമിതിയുടെ പ്രസ്താവന. െ്രെകസ്തവ മൂല്യങ്ങള്‍
മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനുള്ള ഒരു അവസരമാണ് ഈ
തെരഞ്ഞെടുപ്പിലൂടെ കൈവന്നിരിക്കുന്നതെന്നും മെത്രാന്‍ സമിതി
ചൂണ്ടിക്കാട്ടി. സാമൂഹിക ജീവിതത്തില്‍ െ്രെകസ്തവ മൂല്യങ്ങള്‍
കൂട്ടിച്ചേര്‍ക്കുന്നതിനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതെന്നും മെത്രാന്‍
സമിതി പറഞ്ഞു.

Scroll To Top