Thursday December 08, 2016
Latest Updates

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ത്രീകള്‍ ജയിച്ച് വരണമെന്ന് ഐറിഷ് വോട്ടര്‍മാര്‍

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ത്രീകള്‍ ജയിച്ച് വരണമെന്ന് ഐറിഷ് വോട്ടര്‍മാര്‍

ഡബ്ലിന്‍: മികച്ച ഭരണാധികാരികള്‍ സ്ത്രീകളെന്ന് ഐറിഷ് വോട്ടര്‍മാര്‍. പ്രാദേശിക ഭരണ സമിതികളിലേയ്ക്ക്  തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നടത്തിയെ
അഭിപ്രായ സര്‍വേയിലാണ് ഭൂരിപക്ഷം വോട്ടര്‍മാരും സ്ത്രീ ഭരണാധികാരികളെ
പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയത്. സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയ
69 ശതമാനം പേരും സ്ത്രീ സ്ത്രീകള്‍ ഭരണ നേതൃത്വത്തില്‍ എത്താന്‍
ആഗ്രഹിക്കുന്നവരാണ്.

ഭൂരിപക്ഷം സീറ്റുകളിലും സ്ത്രീകള്‍ ജയിച്ചു വന്നാല്‍ മികച്ച ഭരണം
നടക്കുമെന്ന് വോട്ടര്‍മാര്‍ വിശ്വസിക്കുന്നു. വുമന്‍ ഫോര്‍ ഇലക്ഷന്‍ എന്ന സംഘടനയാണ്
സര്‍വേ നടത്തിയത്. തുല്യ കഴിവുള്ള രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ സ്ത്രീയും
ഒരാള്‍ പുരുഷനുമാണെങ്കില്‍ അതില്‍ അതില്‍ സ്ത്രീയായ സ്ഥാനാര്‍ത്ഥിയെ
തെരഞ്ഞെടുക്കുമെന്ന് 58 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ വെറും
17 ശതമാനം മാത്രമാണ് ഐറിഷ് ലോക്കല്‍ ഭരണകൂടങ്ങളിലെ സ്ത്രീ സാന്നിധ്യം. ഇത്
വര്‍ദ്ധിക്കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും ഉള്ളത്.

പ്രമുഖ സെനറ്റര്‍ അവേരില്‍ പവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വനിതാ നേതാക്കള്‍ ഐറിഷ്
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്കാത്തതിനെ
വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍
ഫിയാന ഫെയ്ല്‍ ഒരു സ്ത്രീയ്ക്ക് മാത്രമാണ് സീറ്റ് നല്കിയത്. ലോക്കല്‍
തെരഞ്ഞെടുപ്പില്‍ 17 ശതമാനം സ്ത്രീകള്‍ക്ക് സീറ്റ് നല്കിയിട്ടുണ്ട്. 33
ശതമാനം സ്ത്രീകള്‍ക്ക് സീറ്റ് നല്‌കേണ്ട സ്ഥാനത്താണ് ഇത്രയും കുറവ്. 40
ശതമാനം സ്ത്രീകളെങ്കിലും ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് വരണമെന്നാണ്
സര്‍വേകളില്‍ പങ്കെടുത്തവരുടെ അഭിപ്രായം.

Scroll To Top