Saturday December 10, 2016
Latest Updates

ലോക്കല്‍ ഇലക്ഷന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ കൂട്ടായ്മ,നാലിലൊന്ന് വോട്ടര്‍മാര്‍ സ്വതന്ത്രര്‍ക്ക് മാത്രം വോട്ടുചെയ്യുന്നവരെന്ന് പഠനം

ലോക്കല്‍ ഇലക്ഷന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ കൂട്ടായ്മ,നാലിലൊന്ന് വോട്ടര്‍മാര്‍ സ്വതന്ത്രര്‍ക്ക് മാത്രം വോട്ടുചെയ്യുന്നവരെന്ന് പഠനം

ഡബ്ലിന്‍ : മെയ് 23 ന് നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ കൂട്ടായ്മ. ഒരു ഡസന്‍ സ്വതന്ത്രന്‍മാരുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സംഘടനയുടെ ഒരു യോഗം ഡബ്ലിനില്‍ നടന്നു. ഇടതു ടി ഡിമാര്‍, ഡബ്ലിനിലെ ടീച്ചേഴ്‌സ് ക്ലബ്ബ്, എന്നിവര്‍ ഒന്നിക്കുന്ന സ്വതന്ത്രന്മാരുടെ ഒരു സംഘടനയായ ഇന്‍ഡിപെന്‍ഡന്‍സ് നെറ്റ്‌വര്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു. 40 ലധികം പേരാണ് പരിപാടിയില്‍ സംഗമിച്ചത്. ഇത് അമ്പതായി ഉയരുമെന്നാണ് സൂചന.

ഡെപ്യൂട്ടി കാതറീന്‍ മര്‍ഫി, തോമസ് പ്രിംഗിള്‍ , മൗറീന്‍ ഒ സുള്ളിവന്‍, ജോണ്‍ ഹള്ളിഗണ്‍, ഫിനിയന്‍ മക്ഗ്രാത്ത്, മുന്‍ ലേബര്‍ ടി ഡി പാട്രിക് നള്‍ട്ടി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നവര്‍. വിക്‌ലോയിലെ കൗണ്‍സില്‍ നടത്തുന്ന ടോം കരന്റെ ഏറ്റവും വലിയ പ്രചാരകനായ ഡപ്യൂട്ടി ഷെയിന്റോസ്, സ്റ്റീഫന്‍ ഡൊണേലി എംഇപി നെസ്സാ ചില്‍ഡേഴ്‌സ്, മാര്‍ട്ടിന്‍ ഹാര്‍കിന്‍ എന്നിവരും പരിപാടിയില പങ്കെടുത്തു. ഇപ്പോള്‍ 37 അംഗങ്ങളുള്ള സ്വതന്ത്രരുടെ കൂട്ടായ്മയില്‍ വരുന്ന ആഴ്ചയില്‍ അംഗങ്ങള്‍ 50 ആകുമെന്നാണ് പ്രതീക്ഷ.

തുല്യത, കടം, മനുഷ്യാവകാശം, സമൂഹം, പ്രാദേശിക സര്‍ക്കാര്‍ എന്നിങ്ങനെ പരസ്പരം സഹകരിക്കാവുന്ന കാര്യങ്ങള്‍ അടങ്ങിയ സ്വന്തമായി തയ്യാറാക്കിയ നിയമാവലി അടങ്ങിയ സ്വതന്ത്ര ചിന്ത കൂട്ടായ കാഴ്ചപ്പാട് എന്ന എന്ന രേഖയില്‍ എല്ലാരും പ്രാഥമികമായി ഒപ്പു വെയ്ക്കുകയും ചെയ്തു. ലോകത്തെ ചെറു രാഷ്ട്രങ്ങളില്‍ ഏറ്റവും നല്ലത് അയര്‍ലണ്ടാണെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതാണെന്നും ഡബ്ലിനില്‍ ഇന്നലെ നടന്ന ശില്‍പ്പശാലയില്‍ ഇവര്‍ പറഞ്ഞു.

പ്രചരണത്തിനായി അധികം സമയം ചെലവഴിക്കാതെ സാമൂഹ്യ നന്മയ്ക്കുള്ള പദ്ധതികളും ബജറ്റും തയ്യാറാക്കിയുള്ള പ്രചരണമാണ് ആവശ്യമെന്ന് കില്‍ഡേര്‍ ടി ഡി മര്‍ഫി പറഞ്ഞു. പൊളിറ്റിക്കല്‍ പാര്‍ട്ടികളേയോ അവരുടെ തെരഞ്ഞെടുപ്പ് രീതികളെയോ ഭയക്കരുതെന്നും അദ്ദേഹം പറഞ്ഞു.അയര്‍ലണ്ടിലെ നാലിലൊന്ന് പേര്‍ വീതം സ്വതന്ത്രന് വോട്ട് ചെയ്യുമെന്നാണ് പഠനങ്ങള്‍. ഇത് കാണിക്കുന്നത് ഒരു വലിയ സമൂഹം പാര്‍ട്ടിയില്‍ നിന്നും പിന്മാറുമെന്നതാണെന്നും വാട്ടര്‍ഫോര്‍ഡ് ടി ഡി ഹല്ലിഗാണ്‍ പറയുന്നു. താന്‍ പുതിയൊരു പാര്‍ട്ടി തുടങ്ങാനില്ല. ജനങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പരമാവധി പേര്‍ സ്വതന്ത്രരായി തിരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Scroll To Top