Friday December 09, 2016
Latest Updates

ലോക്കല്‍ ഇലക്ഷന്‍ :ലിമറിക്കില്‍ പന്തം കൊളുത്തി പ്രകടനത്തോടെ തുടക്കം

ലോക്കല്‍ ഇലക്ഷന്‍ :ലിമറിക്കില്‍ പന്തം കൊളുത്തി പ്രകടനത്തോടെ തുടക്കം

ലിമെറിക്ക്:കേരളത്തിലെ ഇലക്ഷന്‍ പ്രചാരണങ്ങള്‍ പോലെ അയര്‍ലണ്ടില്‍ ഒരിക്കലും തിരഞ്ഞെടുപ്പ് രംഗം കൊഴുക്കാറില്ല. പൊതുവെ നിശബ്ദമായ പ്രചരണമാണ് ഇവിടുത്തെ ശൈലി.എന്നാല്‍ ഈ പതിവ് തെറ്റിയ്ക്കുകയാണ് ലോക്കല്‍ ഇലക്ഷന്‍ സ്ഥാനാര്‍ഥി എമ്മെറ്റ് ഒ ‘ബ്രിയാന്‍.

ലിമെറിക്കിലെ തെരുവുകളിലൂടെ പന്തം കൊളുത്തി പ്രകടനം നടത്തിക്കൊണ്ടാണ് എമ്മെറ്റ് ഒ ‘ബ്രിയാന്‍. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.എമ്മെറ്റിനൊപ്പം നൂറുകണക്കിന് അനുയായികളും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ശനിയാഴ്ച നടന്ന പ്രകടനത്തില്‍ 250 ല്‍ അധികം അനുയായികള്‍ പങ്കെടുത്തതായി എമ്മെറ്റ് പറഞ്ഞു. ഇപ്പോഴും പ്രതീക്ഷ നശിച്ചിട്ടില്ലെന്നതിന്റെ പ്രതീകമായാണ് വെളിച്ചം വീശുന്ന പന്തങ്ങള്‍ കയ്യിലേന്തി പ്രകടനം നടത്തിയതെന്ന് എമ്മെറ്റ് പറഞ്ഞു.

സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നത്. നേരത്തെ എമ്മെറ്റ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് എമെറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. കൌണ്‍സിലിനു യുവാക്കളുടെയും മുതിര്‍ന്നവരുടെയും സംയുക്ത നേതൃത്വം ആവശ്യമാണെന്ന് എമ്മെറ്റ് പറഞ്ഞു. 34 കാരനായ എമ്മെറ്റ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ചെറുപ്പമാണ്.

അതേസമയം യുവാക്കളില്‍ ചിലര്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ലെന്ന് എമ്മെറ്റ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാല്‍ പോസ്റ്റ് ഓഫീസുകളും ഗാര്‍ഡ സ്റ്റേഷനുകളും അടച്ചു പൂട്ടുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് എമ്മെറ്റ് പറഞ്ഞു. തന്റെ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും എമ്മെറ്റ് വ്യക്തമാക്കി. കൂടാതെ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു മുന്‍തൂക്കം നല്‍കുമെന്നും എമ്മെറ്റ് പറഞ്ഞു.

ലിമെറിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലേക്ക് മാറിക്കഴിഞ്ഞു.ഒട്ടേറെ സ്ഥാനാര്‍ഥികള്‍ വീടുവീടാന്തരം കാന്‍വാസിംഗിനായി ഇറങ്ങി കഴിഞ്ഞു

Scroll To Top