Saturday December 03, 2016
Latest Updates

ലോക്കല്‍ ഇലക്ഷന്‍ :കുടിയേറ്റക്കാര്‍ക്കായി ഇന്ന് വൈകിട്ട് ഡബ്ലിനില്‍ സെമിനാര്‍

ലോക്കല്‍ ഇലക്ഷന്‍ :കുടിയേറ്റക്കാര്‍ക്കായി ഇന്ന് വൈകിട്ട് ഡബ്ലിനില്‍ സെമിനാര്‍

ഡബ്ലിന്‍:മെയ് 23 ന് നടക്കുന്ന ഐറിഷ് ലോക്കല്‍ ഇലക്ഷനില്‍ കുടിയേറ്റക്കാരുടെ പങ്കാളിത്വം ഉറപ്പുവരുത്തുന്നതിനായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ,ഡബ്ലിന്‍ സിറ്റി ഇന്റഗ്രേഷന്‍ ഫോറവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ സെമിനാര്‍ ഇന്ന് (വ്യാഴം )നടത്തപ്പെടും.

സിറ്റി കൗണ്‍സില്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന വുഡ് ക്വീസിലെ ,വുഡ് വെന്യൂവില്‍ ഇന്ന് വൈകിട്ട് 5 ,45 ന് രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്തു കൊണ്ട് ഡബ്ലിന്‍ മേയര്‍ ഓസിന്‍ ക്വിന്‍ പ്രാരംഭപ്രസംഗം നടത്തും.

ഐറിഷ് ലോക്കല്‍ ഇലക്ഷന്‍ രീതികളെ കുറിച്ചു പ്രൊഫ.ഡേവിഡ് ഫെറലും ,രാഷ്ട്രീയ പാര്‍ട്ടികളില്‍ കുടിയേറ്റക്കാരുടെ പങ്കാളിത്വം എന്ന വിഷയത്തെകുറിച്ചു പ്രൊഫ.പീറ്റര്‍ സ്ലൊവാക്കും ക്ലാസുകള്‍ നയിക്കും.

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കേണ്ടവര്‍ക്ക് ഉള്ള മാര്‍ഗ നിര്‍ദേശങ്ങളും നല്‍കപ്പെടും.കുടിയേറ്റക്കാര്‍ ലോക്കല്‍ ഇലക്ഷനിലും അനുബന്ധ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിത്വം വഹിക്കേണ്ടാതിന്റെ ആവശ്യകതയെ കുറിച്ചു പൊതു ചര്‍ച്ചയും ഉണ്ടായിരിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ Tadhg.Kenehan@dublinctiy.ie എന്ന വിലാസത്തില്‍ ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്.

Scroll To Top