Wednesday December 07, 2016
Latest Updates

ലോക്കല്‍ ഇലക്ഷന്‍: ഒരൊറ്റ ഇന്ത്യന്‍ സ്ഥാനാര്‍ഥിയില്ല ,ബേബി പെരേപ്പാടന്‍ ഫിനഗലിനൊപ്പം 

ലോക്കല്‍ ഇലക്ഷന്‍: ഒരൊറ്റ ഇന്ത്യന്‍ സ്ഥാനാര്‍ഥിയില്ല ,ബേബി പെരേപ്പാടന്‍ ഫിനഗലിനൊപ്പം 

താല:ലോക്കല്‍ ഇലക്ഷനുള്ള അങ്കം മുറുകിയതോടെ കുടിയേറ്റക്കാരുടെ പിന്തുണ തേടി സ്ഥാനാര്‍ഥികള്‍ രംഗത്തെത്തി.താല ,ലൂക്കന്‍ ,ബ്ലാച്ചസ്‌ടൌണ്‍ ,ബ്ലാക്ക് റോക്ക് ,സ്വോര്‍ഡ്‌സ് ,ബ്യൂമൌണ്ട്,ഫിസ്ബറോ ,ഡണ്‍ലേരി തുടങ്ങി മലയാളി വോട്ടര്‍മാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഇന്ത്യാക്കാരുടെ വോട്ടു നേടാനും സ്ഥാനാര്‍ഥികള്‍ വീടുവീടാന്തരം എത്തിത്തുടങ്ങിയിട്ടുണ്ട്.

ഡബ്ലിന്‍ മേഖലയില്‍ ആകെ വോട്ടര്‍മാരില്‍ 20 % കുടിയേറ്റക്കാരാണ്.ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ ഒന്നൊഴികെ എല്ലാവരും വോട്ടര്‍ ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍,ഇന്ത്യ ,ഫിലിപ്പൈന്‍സ്,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പിനോട് നിസംഗത പ്രകടിപ്പിച്ചു മാറിനില്‍ക്കുന്നവരില്‍ പെടുന്നു.അതെ സമയം പോളണ്ട് ,റുമേനിയ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ 90% പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ത്തു കഴിഞ്ഞതായി ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അധികൃതര്‍ പറഞ്ഞു.

18 വയസിനു മേല്‍ പ്രായമുള്ള ആര്‍ക്കും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ക്കുകയും വോട്ടു ചെയ്യുകയും ,ലോക്കല്‍ ഇലക്ഷനില്‍ മത്സരിക്കുകയും ചെയ്യാം.പൗരത്വം വേണമെന്നില്ല.

താലയില്‍ കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാനുണ്ടായിരുന്ന ഏക മലയാളി ബേബി പേരെപ്പാടന്‍ ഇത്തവണ മത്സരരംഗത്തില്ല.ഭരണകക്ഷിയായ ഫിന്‍ഗേല്‍ പാര്‍ട്ടി അദ്ദേഹത്തിന് ഇത്തവണ ടിക്കറ്റ് ഓഫര്‍ ചെയ്തിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം പിന്‍മാറുകയായിരുന്നു.എങ്കിലും ധനകാര്യ സഹമന്ത്രിയും ,യൂറോപ്യന്‍ യൂണിയന്‍ സ്ഥാനാര്‍ഥിയുമായ ബ്രയന്‍ ഹെയ്‌സ്‌നൊപ്പം അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.വീട് വീടാന്തരമുള്ള വോട്ട് അഭ്യര്‍ഥനയും നടന്നുവരുന്നു.

 സ്ഥാനാര്‍ഥിയും മന്ത്രിയുമായ ബ്രയന്‍ ഹെയ്‌സിനൊപ്പം ബേബി പെരേപ്പാടന്‍


സ്ഥാനാര്‍ഥിയും മന്ത്രിയുമായ ബ്രയന്‍ ഹെയ്‌സിനൊപ്പം ബേബി പെരേപ്പാടന്‍

 

പ്രചരണം വീടുകളില്‍

പ്രചരണം വീടുകളില്‍



‘മലയാളികള്‍ക്ക് എന്തെങ്കിലും പ്രശന്മുണ്ടായാല്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നത് ഫിന്‍ഗേല്‍ പാര്‍ട്ടിയായത് കൊണ്ടാണ് താന്‍ അവരെ പിന്തുണയ്ക്കുന്നതെന്ന് ബേബി പെരേപ്പാടന്‍ പറഞ്ഞു.ടൂറിസ്റ്റ് വിസ എക്സ്റ്റന്ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ഏതാനം മാസങ്ങള്‍ക്കുള്ളില്‍ മലയാളികള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് ഫിന്‍ഗേല്‍ നേതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ ഇന്ത്യക്കാരായ സ്ഥാനാര്‍ഥികള്‍ ആരും രംഗത്തെത്തിയിട്ടില്ല.നാളെ(ശനി ) ഉച്ചയ്ക്ക് 12 മണി വരെ നോമിനേഷന്‍ കൊടുക്കാന്‍ അവസരമുണ്ട്. 
വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനായി തിങ്കളാഴ്ച്ച , ബ്ലാക്ക് റോക്കില്‍ പ്രത്യേക കാംപയിന്‍ നടത്തുന്നുണ്ട്.മേയ് 6  -നാണ്  പേര് ചേര്‍ക്കാനുള്ള അവസാന തിയതി 

Scroll To Top