Sunday December 04, 2016
Latest Updates

ലോകസഭ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കോണ്‍ഗ്രസ് കോടതിയിലേക്ക്

ലോകസഭ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കോണ്‍ഗ്രസ് കോടതിയിലേക്ക്

ന്യൂഡല്‍ഹി: നാളെ പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇന്നലെ വിളിച്ച സര്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിജെപി.

ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ പ്രതിപക്ഷ നേതൃസ്ഥാനത്തിനു അവകാശവാദം ഉന്നയിച്ച് തൃണമുല്‍ കോണ്‍ഗ്രസും രംഗത്ത് വന്നു.

നാളെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഓഗസ്റ്റ് 14 വരെ നീണ്ടുനില്‍ക്കും. എട്ടിനു റെയില്‍ ബജറ്റും ഒമ്പതിനു സാമ്പത്തിക സര്‍വേയും പത്തിനു കേന്ദ്ര ബജറ്റും അവതരിപ്പിക്കും.

Scroll To Top