Saturday December 03, 2016
Latest Updates

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി അമീര്‍ ഖാന്‍

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി അമീര്‍ ഖാന്‍

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം അമീര്‍ ഖാനെ നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം. വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാതെ ജനങ്ങള്‍ മാറി നില്‍ക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിനും പരമാവധി ജനങ്ങളെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിനുമാണ് അമീര്‍ ഖാനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്ന അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ അമീര്‍ ഖാന്‍ അഭിനയിക്കും. ബോളിവുഡ് താരം എന്നതിലുപരി ഇപ്പോള്‍ സത്യമേവ ജയതേ എന്ന ടിവി ഷോയിലൂടെ അമീര്‍ ഖാന്‍ ഇപ്പോള്‍ കുടുംബ സദസുകള്‍ക്ക് കൂടി പ്രിയങ്കരനാണ്. അമീര്‍ ഖാന്റെ ജനപ്രീതിയിലൂടെ കൂടുതല്‍ ആളുകളെ വോട്ടെടുപ്പിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ അധികൃതര്‍ കരുതുന്നത്.

അമീര്‍ ഖാന് പുറമേ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം, എംഎസ് ധോണി, ടെന്നീസ് താരം സൈന നെഹ്വാള്‍ എന്നിവരെയും ഇലക്ഷന്‍ കമ്മീഷന്റെ പരസ്യങ്ങളില്‍ അഭിനയിപ്പിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ധോണി ഉള്‍പ്പെടെയുള്ളവര്‍ ഇലക്ഷന്‍ കമ്മീഷന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അമീറിനെ കൂടാതെ പ്രമുഖ ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെയും ഇലക്ഷന്‍ കമ്മീഷന്‍ സമീപിച്ചിട്ടുണ്ട്. കോഹ്ലി സമ്മതം മൂളിയാല്‍ അദ്ദേഹവും ഇലക്ഷന്‍ ബോധവല്‍ക്കരണ പരസ്യങ്ങളില്‍ അഭിനയിക്കും.

Scroll To Top