Sunday December 04, 2016
Latest Updates

ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം മിനിമം വേതനം ലഭിക്കുന്ന ഏഴാമത്തെ രാജ്യം അയര്‍ലണ്ട്; ഓസ്‌ട്രേലിയ ഒന്നാമത് 

ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം മിനിമം വേതനം ലഭിക്കുന്ന ഏഴാമത്തെ രാജ്യം അയര്‍ലണ്ട്; ഓസ്‌ട്രേലിയ ഒന്നാമത് 

ഡബ്ലിന്‍ :യൂറോപ്പില്‍ എറ്റവുമധികം ശമ്പളം ലഭിക്കുന്നത് അയര്‍ലണ്ടിലെ ജീവനക്കാര്‍ക്കാണെന്ന് കഴിഞ്ഞ ദിവസം ഒരു സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം മിനിമം വേതനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും അയര്‍ലണ്ട് സ്ഥാനം പിടിച്ചു. 214 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ ഏറ്റവുമധികം മിനിമം വേതനം ലഭിക്കുന്ന ഏഴാമത്തെ രാജ്യമായി അയര്‍ലണ്ട് സ്ഥാനം നേടി. ഓസ്‌ട്രേലിയ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് അയര്‍ലണ്ടിന് മുന്നിലുള്ളത്. 

18,000 യൂറോയാണ് അയര്‍ലണ്ടിലെ ജീവനക്കാരുടെ ശരാശരി പ്രതിവര്‍ഷ വരുമാനം. മൂവ്ഹബ് എന്ന വെബ്‌സൈറ്റ് ആണ് സര്‍വേ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവുമധികം മിനിമം വേതനം ലഭിക്കുന്നത് ഓസ്‌ട്രേലിയയിലെ ജീവനക്കാര്‍ക്കാണ്. 24,000 യൂറോയാണ് ഓസ്‌ട്രേലിയയിലെ ജീവനക്കാരുടെ പ്രതിവര്‍ഷ ശരാശരി ശമ്പളം. 

സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത് ഉഗാണ്ടയിലെയും ബറുണ്ടിയിലെയും ജീവനക്കാര്‍ക്കാണ്. വെറും 21 യൂറോ മാത്രമാണ് ഉഗാണ്ടയിലെയും ബറുണ്ടിയിലെയും ജീവനക്കാര്‍ക്ക് വാര്‍ഷിക ശമ്പളം ലഭിക്കുന്നത്. ഓസ്‌ട്രേലിയയില്‍ മികച്ച ശമ്പളം ലഭിക്കുന്നു എന്ന് മാത്രമല്ല. ജോലി സാഹചര്യങ്ങളും മികച്ചതാണ്.ടാക്‌സ് ഇനത്തില്‍ അയര്‍ലണ്ട് പക്ഷെ പല യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണ് ജോലിക്കാര്‍ക്ക് സമ്മാനിക്കുന്നത്. 

അതുകൊണ്ട് തന്നെ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനം താലക്കാലിക വര്‍ക്കിംഗ് വിസ സംഘടിപ്പിച്ച് പോലും ഓസ്‌ട്രേലിയയില്‍ ജോലിക്ക് എത്തുന്നു. അയര്‍ലണ്ട്, ചൈന, മലേഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും ഓസ്‌ട്രേലിയയില്‍ ജോലി തേടി എത്തുന്നത്. യൂറോപ്യന്‍ നഗരങ്ങളിലെ മിനിമം വേതനവും സര്‍വേയില്‍ പഠന വിഷയമായി. റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പില്‍ ഏറ്റവുമധികം മിനിമം വേതനം ലഭിക്കുന്നത് ലക്‌സംബര്‍ഗിലാണ്. പ്രതിവര്‍ഷം 23,000 യൂറോയാണ് ലക്‌സംബര്‍ഗിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്.

Scroll To Top