Saturday December 03, 2016
Latest Updates

ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ നഗരം ഡല്‍ഹി

ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ നഗരം ഡല്‍ഹി

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി രണ്ടാമത്. 2.5 കോടിയാണ് ഡല്‍ഹിയിലെ ജനസംഖ്യ. ഏറ്റവുമധികം ജനസംഖ്യയുള്ള നഗരം ജപ്പാന്‍ തലസ്ഥാനമായ ടോക്ക്യോ ആണ്. ടോക്യോ നഗരത്തില്‍ 3.8 കോടി ജനങ്ങളാണ് താമസിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയാണ് പട്ടിക പുറത്ത് വിട്ടത്. ഷാങ്ഹായ്, മെക്‌സിക്കോ സിറ്റി എന്നീ നഗരങ്ങള്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഉണ്ട്.

കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും കൊല്‍ക്കത്തയുമുണ്ട്. രണ്ടുകോടി ജനങ്ങളുമായി മുംബൈ ആറാം സ്ഥാനത്തും 1.47 കോടിയുമായി കൊല്‍ക്കത്ത പതിനാലാം സ്ഥാനത്തുമാണ്. പ്രതിവര്‍ഷം 3.2 ശതമാനം നിരക്കിലാണ് ജനസംഖ്യ വര്‍ദ്ധിക്കുന്നത്. 2030 ഓടെ ഡല്‍ഹിയിലെ ജനസംഖ്യ 3.6 കോടിയാകും. ഒന്നാം സ്ഥാനത്തുള്ള ടോക്യോയില്‍ ജനസംഖ്യ 0.6 ശതമാനം നിരക്കിലാണ് വര്‍ദ്ധിക്കുന്നത്.

എന്നാല്‍ 2030 ഓടെ ഡല്‍ഹി ടോക്ക്യോ നഗരത്തെ മറികടക്കും. ലോകത്തിലെ 55 ശതമാനം പേരും നഗരവാസികളാണെന്നാണ് ഏറ്റവും പുതിയ കണക്ക്. 2050 ആകുമ്പോഴേക്ക് ഇത് 66 ശതമാനമാകും. നഗരജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാകുക ഇന്ത്യ, ചൈന, നൈജീരിയ എന്നീ രാജ്യങ്ങളിലാകും.

Scroll To Top