Sunday December 04, 2016
Latest Updates

ലോകത്ത് എറ്റവും അധികം വിറ്റുപോകുന്നത് ഇന്ത്യന്‍ വിസ്‌കികള്‍ 

ലോകത്ത് എറ്റവും അധികം വിറ്റുപോകുന്നത് ഇന്ത്യന്‍ വിസ്‌കികള്‍ 

ലോകത്ത് എറ്റവും അധികം വിറ്റുപോകുന്നത് ഇന്ത്യന്‍ വിസ്‌കികളെന്ന് റിപ്പോര്‍ട്ട്. ഗുണമേന്മയേക്കാള്‍ വിലക്കുറവാണ് ഇന്ത്യന്‍ ബ്രാന്‍ഡ് വിസ്‌കി കൂടുതല്‍ ആഗോള പ്രിയമാകാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം 15 ഡോളറിന് മുന്തിയ ഇനം ഇന്ത്യന്‍ വിസ്‌ക്കികള്‍ വാങ്ങാന്‍ സാധിക്കും.

ഇന്ത്യയില്‍ തന്നെ നിരവധി ആരാധകരുള്ള ജോണി വാക്കര്‍ വിസ്‌ക്കിയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ മുന്നേറ്റം നടത്തിയത്. റാഡിക്കോ ഖെയ്ത്തിന്റെ ക്രൌണ്‍ ബാന്‍ഡാണ് 75 ശതമാനം വര്‍ധനവോടെ മുന്നിലെത്തിയത്. പെര്‍ണോഡ് റിക്കാര്‍ഡിന്റെ ഇമ്പീരിയല്‍ ബ്ലൂ 40 ശതമാനവും അലൈഡ് ബ്ലെഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റില്ലേഴ്‌സിന്റെ ഓഫീസേഴ്‌സ് ചോയ്‌സ് 31 ശതമാനവും വില്‍പ്പന വര്‍ധനവ് കൈവരിച്ചു

എങ്കിലും കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം വിറ്റുപോയ വിസ്‌കി ബ്രാന്‍ഡ് ഓഫീസേഴ്‌സ് ചോയ്‌സ് ആയിരുന്നു. മക് ഡോവല്ലിന്റെ നമ്പര്‍ 1 രണ്ടാം സ്ഥാനത്തുമെത്തി. ജോണി വാക്കര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു

Scroll To Top