Saturday December 03, 2016
Latest Updates

ലോകത്തെ ഏറ്റവും സൗഹാര്‍ദ്ദപരമായ നഗരങ്ങളില്‍ ഡബ്ലിനും ഗോള്‍വേയും

ലോകത്തെ ഏറ്റവും സൗഹാര്‍ദ്ദപരമായ നഗരങ്ങളില്‍ ഡബ്ലിനും ഗോള്‍വേയും

ഡബ്ലിന്‍ :ലോകത്തെ ഏറ്റവും സൗഹാര്‍ദ്ദപരമായ പത്തു നഗരങ്ങളുടെ പട്ടികയില്‍ ഐറിഷ് നഗരങ്ങളായ ഡബ്ലിനും ഗോള്‍വേയും. യുഎസിലെ ട്രാവല്‍ മാഗസിന്‍ നടത്തിയ വാര്‍ഷിക സര്‍വേയിലാണ് ഐറിഷ് നഗരങ്ങള്‍ക്ക് ഈ നേട്ടം. പട്ടികയില്‍ ഡബ്ലിന്‍ മൂന്നാം സ്ഥാനത്തും, ഗോള്‍വേ ആറാം സ്ഥാനത്തുമാണ്.

128,000ഓളം വരുന്ന വായനക്കാരില്‍ നടത്തിയ സര്‍വേയില്‍ നിന്നുമാണ് മാഗസിന്‍ മികച്ച നഗരങ്ങളെ തെരഞ്ഞെടുത്തത്. ഗോള്‍വേയിലെ ജനങ്ങളാണ് തങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സൗഹാര്‍ദ്ദപരമായി പെരുമാറിയത് എന്നും വായനക്കാര്‍ അഭിപ്രായപ്പെട്ടു. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സൗത്ത് കരോലിന നഗരമായ ചാള്‍സ്ടണും, രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയുമാണ്.

Scroll To Top