Thursday December 08, 2016
Latest Updates

ലോകത്തെ ഏറ്റവും മികച്ച 30 സിഇഒമാരുടെ പട്ടികയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മേധാവി ആദിത്യ പുരിയും

ലോകത്തെ ഏറ്റവും മികച്ച 30 സിഇഒമാരുടെ പട്ടികയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മേധാവി ആദിത്യ പുരിയും

മുംബൈ: ലോകത്തെ ഏറ്റവും മികച്ച 30 സിഇഒമാരുടെ പട്ടികയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മേധാവി ആദിത്യ പുരിയും. അമേരിക്കന്‍ ധനകാര്യ മാഗസിനായ ബാരണിന്റെ 2015ലെ 30 മികച്ച സിഇഒമാരുടെ ലിസ്റ്റിലാണ് ആദിത്യ പുരി ഇടം നേടിയത്. ഈ വര്‍ഷം പുതുതായി ലിസ്റ്റില്‍ ഇടം പിടിച്ച ഏഴു പേരില്‍ ഒരാളാണ് പുരി.

അമേരിക്കന്‍ ശതകോടീശ്വരന്‍ വാരന്‍ ബഫറ്റും റിയാനയര്‍ ഹോള്‍ഡിങ്‌സ് മേധാവി മൈക്കിള്‍ ഒ ലിയറിയുമാണ് ലിസ്റ്റില്‍ മുന്‍ നിരയിലുള്ളത്. വാള്‍ട്ട് ഡിസ്‌നെയുടെ എംഡി റോബര്‍ട്ട് ഐഗര്‍, നൊവാര്‍ട്ടിസിന്റെ ജോസഫ് ജിമെനസ്, മാസീസിന്റെ ടെറി ലന്‍ഗ്രന്‍, ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോ മൊബൈല്‍ മേധാവി സെര്‍ജിയോ മാര്‍ഷിയോനെ, സിവിഎസ് ഹെല്‍ത്തിന്റെ ലാറി മെര്‍ലോ, അണ്ടര്‍ ആര്‍മര്‍ മേധാവി കെവിന്‍ പ്ലാന്‍ക് എന്നിവരാണ് അദിത്യ പുരിയ്‌ക്കൊപ്പം ലിസ്റ്റില്‍ ഇടം നേടിയ മറ്റു കമ്പനി മേധാവികള്‍.

മുപ്പത് സിഇഒമാരില്‍ 20 പേരും യുഎസിലെ കമ്പനികളില്‍ നിന്നുള്ളവരാണ്. അഞ്ച് പേര്‍ യൂറോപ്പില്‍ നിന്നും. ആപ്പിള്‍ സിഇഒ ടിം കുക്കും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളം കമ്പനിയെ നയിച്ചവരെയാണ് ലിസ്റ്രില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Scroll To Top