Thursday December 08, 2016
Latest Updates

ലോകത്തിലെ വാണിജ്യ വിമാനങ്ങളില്‍ അഞ്ചിലൊന്നും നിയന്ത്രിക്കുന്നത് അയര്‍ലണ്ടില്‍ നിന്ന്

ലോകത്തിലെ വാണിജ്യ വിമാനങ്ങളില്‍ അഞ്ചിലൊന്നും നിയന്ത്രിക്കുന്നത് അയര്‍ലണ്ടില്‍ നിന്ന്

ഡബ്ലിന്‍: ലോകത്തിലെ വാണിജ്യ വിമാനങ്ങളില്‍ അഞ്ചിലൊന്നും നിയന്ത്രിക്കുന്നത് അയര്‍ലണ്ടില്‍ നിന്ന്. ലോകത്താകമാനം 20,000 ഫ്‌ലൈറ്റുകള്‍ വാണിജ്യാടിസ്ഥാനത്തില്‍സര്‍വീസ് നടത്തുന്നു. ഇതില്‍ 40 ശതമാനവും വാടകയ്ക്ക് നല്‍കിയിരിക്കുന്നതും നിയന്ത്രിക്കുന്നതും അയര്‍ലണ്ടില്‍ നിന്നാണ്. 2020 ഓടെ അയര്‍ലണ്ടില്‍ നിന്ന് നിയന്ത്രിക്കപ്പെടുന്ന വാണിജ്യ ഫ്‌ലൈറ്റുകളുടെ എണ്ണം 50 ശതമാനമാകും.റനെയ്ര്‍ എയര്‍ലിനസ് സ്ഥാപകനും എയര്‍ ലിംഗസിലെ മുന്‍ ഉദ്യോഗസ്ഥനുമായ ടോണി റയാനാണ്എയര്‍ക്രാഫ്റ്റ് വാടകയ്ക്ക് കൊടുക്കുന്ന ആശയം അവതരിപ്പിച്ചത്. 

ചെറുവിമാനങ്ങള്‍ക്ക് ഫിനാന്‍സ് കണ്ടെത്തുന്നതിനാണ് വലിയ എയര്‍ക്രാഫ്റ്റുകള്‍വാടകയ്ക്ക് കൊടുക്കാമെന്ന ആശയം അവതരിപ്പിച്ചത്.

പ്രധാനമായും ബോയിംഗ്, എയര്‍ബസ് വിമാനങ്ങളാണ് അയര്‍ലണ്ടില്‍ നിന്നും വാടകയ്ക്ക്‌നല്കുന്നത്. എയര്‍ക്രാഫ്റ്റ് നിര്‍മ്മാണം നിയന്ത്രിത മേഖലയായതിനാലാണ് ഈ മേഖലയിലേക്ക് കൂടുതല്‍ കമ്പനികള്‍ കടന്നുവരാന്‍ തയ്യാറാകാത്തത്. ഇതോടെ നിലവില്‍വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനികളില്‍ നിന്ന് വാടകയ്ക്ക് എടുക്കേണ്ട സാഹചര്യം നിലവില്‍ വന്നു. 

അടുത്ത 20 വര്‍ഷത്തിനകം ഏവിയേഷന്‍ മേഖലയില്‍ 20,000വിമാനങ്ങള്‍ ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ട്. ഏവിയേഷന്‍ മേഖല
വളരുന്നതിനൊപ്പം കാലപ്പഴക്കം ചെന്ന ഫ്‌ലൈറ്റുകള്‍ മാറ്റിയെടുക്കേണ്ടതുണ്ട്.അതുകൊണ്ട് തന്നെ ഈ മേഖലയിലെ സാധ്യത വര്‍ധിക്കുകയാണ്. പഴക്കം ചെന്ന വിമാനങ്ങള്‍ മാറ്റിയെടുക്കുന്നതിന് പ്രതിവര്‍ഷം 100 ബില്യന്‍ ഡോളര്‍വേണ്ടിവരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Scroll To Top