Saturday December 10, 2016
Latest Updates

ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ദീപിക പദുക്കോണ്‍

ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ദീപിക പദുക്കോണ്‍

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ലോകത്തിലെ ഏറ്റവും ലൈംഗികാകര്‍ഷണമുള്ള സ്ത്രീയായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് മാഗസിനായ എഫ്എച്ച്എം നടത്തിയ തെരഞ്ഞെടുപ്പിലാണ് ദീപിക ഒന്നാമത് എത്തിയത്. മുന്‍ വര്‍ഷത്തെ വിജയി കത്രീന കൈഫിനെ മൂന്നാം സ്ഥാനത്തെയ്ക്ക് പിന്തള്ളിയാണ് ദീപിക മുന്നിലെത്തിയത്.

നര്‍ഗിസ് ഫക്രി, ശ്രുതി ഹാസന്‍, അനുഷ്‌ക്കാ ശര്‍മ്മ, ഇല്യാന ഡിസൂസ, കരീന കപൂര്‍ എന്നീ ഇന്ത്യന്‍ താരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഒന്നാമതെത്തിയ ദീപികാ പദുക്കോണിന്റെ മുഖച്ചിത്രമാണ് പുതിയ ലക്കത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതില്‍ ലൈംഗികാകര്‍ഷണമുള്ള സുന്ദരിമാരുടെ പട്ടികയില്‍ ഇടം നേടിയ നൂറു പേരുടെ ചിത്രങ്ങളും ഈ ലക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Scroll To Top