Thursday December 08, 2016
Latest Updates

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഐറിഷ് പാസ്‌പോര്‍ട്ടും

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഐറിഷ് പാസ്‌പോര്‍ട്ടും

ഡബ്ലിന്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഐറിഷ് പാസ്‌പോര്‍ട്ടും. ഐറിഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 170 രാജ്യങ്ങളില്‍ യാത്ര ചെയ്യാം. ഫിന്‍ലന്‍ഡ്, സ്വീഡന്‍, യുകെ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാമത്. ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്173 രാജ്യങ്ങളില്‍ യാത്ര ചെയ്യാം. മൂവ്ഹബ് ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.

വിസ കൂടാതെയും വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗിച്ചും ഓരോ രാജ്യത്തെയും പൌരന്മാര്‍ക്ക് എത്ര രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. അമേരിക്കയും ഈ പട്ടികയില്‍
മുന്നിലാണ്. അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 172 രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ട്. ഡെന്‍മാര്‍ക്ക്, ജര്‍മനി, ലക്‌സംബര്‍ഗ്, കാനഡ, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.

Scroll To Top