Sunday December 11, 2016
Latest Updates

ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ പശുവിനു സുഖപ്രസവം

ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ പശുവിനു സുഖപ്രസവം

സ്ലൈഗോ: ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ പശുവിനു സുഖപ്രസവം. സ്ലൈഗോയിലെ എല്ല എന്ന കുഞ്ഞന്‍ പശുവാണ് പ്രസവിച്ചത്. എണീറ്റ് നിന്നാല്‍ വെറും 31 ഇഞ്ച് മാത്രമാണ് എല്ലയുടെ ഉയരം. ഉയരക്കുറവിന്റെ പേരില്‍ ഗിന്നസ് ബുക്കില്‍കേറാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് എല്ല അമ്മയായത്. സ്ലൈഗോയിലെ ഒക്‌സ്ഹില്‍ സ്റ്റഡിലെവീട്ടില്‍ വച്ച് സെന്റ് പാട്രിക് ദിനത്തിലാണ് എല്ല കുഞ്ഞിനു ജന്മം നല്കിയത്. കൃഷിക്കാരനായ ഹെന്‍ട്രി ജഡ്ജ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാന് ഈ പശു.

മൂരിക്കിടാവാണ് ജനിച്ചത്. സെന്റ് പാട്രിക് ദിനത്തില്‍ ജനിച്ചത് കൊണ്ട് തന്നെ അവന് പാട്രിക് എന്നാണ് ഹെന്‍ട്രി പേര് നല്കിയത്. അമ്മയും മകനും സുഖമായി ഇരിക്കുന്നതായി ഹെന്‍ട്രി പറഞ്ഞു. പൊക്കക്കുറവ് മുലയൂട്ടല്‍ അല്‍പ്പം ബുദ്ധിമുട്ട് സൃഷ്ട്ടിക്കും എന്നല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഹെന്‍ട്രി പറഞ്ഞു. എല്ലയുടെ പേര് ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നതായും ഹെന്‍ട്രി പറഞ്ഞു.

നിലവില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു പശുവിനാണ് പൊക്കക്കുറവിന്റെ ലോകറെക്കോഡ്. എന്നാല്‍ ഇംഗ്ലണ്ടിലെ പശുവിനേക്കാള്‍ എല്ലയ്ക്ക് രണ്ട ഇഞ്ച് പൊക്കം കുറവാണെന്ന് ഹെന്‍ട്രി പറഞ്ഞു. ഇക്കാര്യം ഗിന്നസ് ബുക്ക് അധികൃതരെ തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്താനായാല്‍ എല്ലയുടെ പേരും ഗിന്നസ് ബുക്കില്‍
കയറും. ഗിന്നസ് ബുക്കിന്റെ അധികൃതര്‍ നേരിട്ടെത്തി എല്ലയുടെ പൊക്കം അളന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ എല്ലയുടെ പേരും ഗിന്നസ് ബുക്കില്‍ സ്ഥാനം നേടും. ഐറിഷ് റേഡിയോ അവതാരം എല്ല മക്‌സ്വീനിയോടുള്ള ആദരസൂചകമായാണ് എല്ലയ്ക്ക് ആ പേര് നല്കിയത്

Scroll To Top