Saturday December 03, 2016
Latest Updates

ലോകത്തിലെ ഏറ്റവും വലിയ പഴം മാര്‍ക്കറ്റിനായി അയര്‍ലണ്ട് ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ പഴം മാര്‍ക്കറ്റിനായി അയര്‍ലണ്ട് ഒരുങ്ങുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിനെ കേന്ദ്രീകരിച്ചുകൊണ്ട് ലോകത്തിലെ വമ്പന്‍ പഴമാര്‍ക്കറ്റ് വരാനുള്ള ശ്രമം. ഇതിനായി പഴങ്ങളുടെ വില്‍പ്പനക്കാരായ ഫിഫിസ് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിക്വിറ്റ എന്ന കമ്പനിയോട് ലയിക്കാന്‍ ഒരുങ്ങുകയാണ്. ഈ രണ്ടു കമ്പനികളുടെയും സംഗമം ലോകത്തിലെ ഏറ്റവും വലിയ പഴ ബിസിനസ് അയര്‍ലണ്ടിലേക്കാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ പുതിയ സംരംഭത്തിന് ചിക്വിറ്റഫിഫിസ് എന്ന പേര് നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 160ലക്ഷത്തോളം പഴം ബോക്‌സുകള്‍ വര്‍ഷത്തില്‍ വില്‍പ്പനയ്ക്കുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൈതച്ചക്കകളയും തണ്ണിമത്തനുകളെയും അപേക്ഷിച്ച് കൂടുതലും വാഴപ്പഴത്തിന് മുന്‍ഗണന നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സോള്‍ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ അടക്കം വില്‍പ്പന നടത്തുന്ന കമ്പനിയായ ഫിഫിസ് ഡബ്ലിന്‍ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. 12,000ത്തിലധികം തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. 3 ബില്ല്യന്‍ ഡോളറോളം വാര്‍ഷിക നികുതി വിഭാഗത്തില്‍ പെടുത്തുന്ന ചിക്വിറ്റയില്‍ 20,000ത്തോളം സ്റ്റാഫുകളാണ് ഉള്ളത്.

നോര്‍ത്ത് കരോലിന കമ്പനിയുടെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കായിരിക്കും 50.7ശതമാനം ഉടമസ്ഥതയും. ഇതിനായി ഫിഫിസിന് വിലയിട്ടിരിക്കുന്നത് 526 മില്ല്യന്‍ ഡോളറാണ്.ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് വ്യത്യ്‌സ്തതരം സാധനങ്ങള്‍ തന്നെ വില്‍പ്പനയ്ക്കായി എത്തുമെന്ന് രണ്ട് കമ്പനികളും ഉറപ്പു നല്‍കുന്നുണ്ട്.

വളരെ മികച്ച തൊഴിലാളികള്‍ തന്നെയാണ് കമ്പനിയെ ഇത്തരത്തില്‍ വളര്‍ച്ചയിലെത്തിച്ചതെന്നും കമ്പനിയുടെ നേട്ടത്തില്‍ അവര്‍ക്കും ലാഭം ലഭ്യമാകുമെന്നും ഇപ്പോഴത്തെ ഫിഫിസ് എക്‌സിക്യുട്ടീവ് ചെയര്‍മാനും പുതിയ ബിസിനസിന്റെ ചീഫ് എക്യിക്യുട്ടീവുമായ ഡേവിഡ് മക്കാന്‍ പറഞ്ഞു.

ബിസിനസ് പല രാജ്യങ്ങളിലായി വ്യാപിപ്പിക്കാന്‍ ഈ കൂട്ടു വ്യവസായം സഹായകമാകുമെന്നും ഡേവിഡ് മക്കാന്‍ കൂട്ടിച്ചേര്‍ത്തു.1880കളിലാണ് ഫിഫിസിന്റെ തുടക്കം കുറിക്കപ്പെട്ടത്. കോസ്റ്റാറിക്ക, ഗ്വാട്ടിമാല, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇവര്‍ പഴം ഇറക്കുമതി നടത്തുകയും ചെയ്തിരുന്നു.

അയര്‍ലണ്ടിലും യുകെയിലും മാത്രമായി 4,000ത്തോളം ജോലിക്കാരാണ് ഇപ്പോള്‍ ഫിഫിസിനുള്ളത്

Scroll To Top