Thursday December 08, 2016
Latest Updates

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഐ പാഡുമായി ആപ്പിള്‍

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഐ പാഡുമായി ആപ്പിള്‍

ന്യുയോര്‍ക്ക്: ആപ്പിള്‍ ഐ പാഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ഐ പാഡ് എയര്‍2 എന്ന പേരിലാണ് പുതിയ ഐ പാഡ് പുറത്തിറങ്ങിയത്. വ്യാഴാഴ്ച പുറത്തിറക്കിയ ഐ പാഡ് പുതിയ പതിപ്പ് കൂടുതല്‍ വേഗതയുള്ളതും കട്ടി കുറഞ്ഞതുമാണ്. 

ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐ പാഡാണ് ഇതെന്ന് ആപ്പിള്‍ മാര്‍ക്കറ്റിംഗ് മേധാവി ഫില്‍ഷില്ലര്‍ പറഞ്ഞു. ആന്റി റിഫ്‌ലക്ടീവ് സ്‌ക്രീനും ടച്ച് ഐഡി സെന്‍സറുണ് ഐ പാഡ് എയര്‍ 2 ന്റെ പ്രധാന സവിശേഷത. പുതിയ ആപ്പിള്‍ ഐ ഫോണുകളിലും ടച്ച് ഐഡി സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആമസോണ്‍ ഡോട്ട് കോമിന്റെ ടാബ്ലെറ്റും ഗൂഗിള്‍ വരും മാസങ്ങളില്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്ന ടാബ്ലെറ്റുമാകും ഐ പാഡിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ഇവയുമായി ഐ പാഡ് കടുത്ത മത്സരം നേരിടേണ്ടി വരും. വിപണിയില്‍ ടാബ്ലെറ്റുകളോട് പ്രിയം കുറയുന്നതും ആപ്പിളിന് വെല്ലുവിളിയാകും. കഴിഞ്ഞ വര്‍ഷം 55 ശതമാനം ടാബ്ലെറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം ഇതുവരെ ടാബ്ലെറ്റ് വില്പ്പന 11 ശതമാനം മാത്രമാണ് ഉയര്‍ന്നത്. അതേസമയം സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി.

ആപ്പിളിന്റെ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം തിങ്കളാഴ്ച നിലവില്‍ വരുമെന്ന് ആപ്പിള്‍ അറിയിച്ചു. ലോകവ്യാപകമായി 500 ഓളം ബാങ്കുകളുമായി ആപ്പിള്‍ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ഇ കൊമേഴ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ ബേ, പേപാല്‍ തുടങ്ങിയ കമ്പനികള്‍ക്ക് ആപ്പിളിന്റെ കടന്നുവരവ് വെല്ലുവിളിയാകും.

Scroll To Top