Saturday December 10, 2016
Latest Updates

ലോകകപ്പ്: സ്‌കോട്ട്‌ലന്‍ഡിനെ ചുരുട്ടികെട്ടി ഓസ്‌ട്രേലിയ

ലോകകപ്പ്: സ്‌കോട്ട്‌ലന്‍ഡിനെ ചുരുട്ടികെട്ടി ഓസ്‌ട്രേലിയ

ഹോബാര്‍ട്ട്: ലോകകപ്പ് ക്രിക്കറ്റില്‍ പൂള്‍ എയില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് വിജയം. സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 130 റണ്‍സെന്ന ലക്ഷ്യം 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഓസിസ് വിജയതീരത്തത്തെി നില്‍ക്കെ തടസ്സമായി മഴയത്തെിയിരുന്നു.

മൈക്കല്‍ കഌര്‍ക്ക് (47), ആരോണ്‍ ഫിഞ്ച് (20), ഷെയ്ന്‍ വാട്‌സണ്‍ (24) എന്നിവരാണ് പുറത്തായത്. ജെയിംസ് ഫോല്‍ക്കനര്‍ (16) ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓസീസിനെ വിജയിപ്പിച്ചത്. സ്‌കോട്ടിഷ് സംഘത്തിന്റെ നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്കാണ് കളിയിലെ കേമന്‍. ഈ ജയത്തോടെ പൂള്‍ എയില്‍ ഓസിസ് രണ്ടാം സ്ഥാനത്തത്തെി.

നേരത്തേ ടോസ് നേടിയ ആസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 130 റണ്‍സെടുക്കുന്നതിനിടെ സ്‌കോട്ടിഷ് സംഘത്തിലെ എല്ലാവരും പുറത്താകുകയായിരുന്നു. 40 റണ്‍സെടുത്ത മച്ചാനാണ് സ്‌കോട്ടിഷ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഡേവി (26), ലീസ്‌ക് (23), മക്ലോഡ് (22) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സ്‌കോട്ടിഷ് നിരയില്‍ അഞ്ച് പേര്‍ റണ്ണൊന്നും എടുക്കാതെ പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക്കും മൂന്ന് വിക്കറ്റുമായി കമ്മിന്‍സുമാണ് സ്‌കോട്ടിഷ് ബാറ്റിങിനെ തകര്‍ത്തുവിട്ടത്.

ലോകകപ്പില്‍ കളിച്ച ഒരു മത്സരത്തില്‍ പോലും വിജയിക്കാന്‍ കഴിയാതെയാണ് സ്‌കോട്ട്‌ലന്‍ഡ് മടങ്ങുന്നത്.

Scroll To Top