Monday December 05, 2016
Latest Updates

ലോകകപ്പ് :സഞ്ജുവില്ല,ഇന്ത്യന്‍ ടീമും റെഡി ….

ലോകകപ്പ് :സഞ്ജുവില്ല,ഇന്ത്യന്‍ ടീമും റെഡി ….

ന്യൂഡല്‍ഹി : 2015 ഫെബ്രുവരിയില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു . ടീം ഇവരാണ് : മഹേന്ദ്ര സിംഗ് ധോണി ( ക്യാപ്റ്റന്‍ ) , ശിഖര്‍ ധവാന്‍ , രോഹിത് ശര്‍മ , വിരാട് കോഹ് ലി , അജിങ്ക്യ രഹാനെ , സുരേഷ് റെയ്‌ന , അമ്പാട്ടി റായിഡു , മുഹമ്മദ് സാമി , രവീന്ദ്ര ജഡേജ , അഷ്‌കര്‍ പട്ടേല്‍ , ആര്‍ അശ്വിന്‍ , ഇഷാന്ത് ശര്‍മ , ഭുവനേശ്വര്‍ കുമാര്‍ , സ്റ്റുവര്‍ട്ട് ബിന്നി , ഉമേഷ് യാദവ് 

2015 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെയാണ് ടൂര്‍ണമെന്റ് നടക്കുക . ആസ്‌ട്രേലിയയും ന്യൂസിലന്റുമാണ് ലോകത്തെ എറ്റവും വലിയ മൂന്നാമത്തെ കായിക മാമാങ്കത്തിന് ആതിഥ്യമരുളുന്നത് . 14 വേദികളിലായി മൊത്തം 49 മത്സരങ്ങളാണ് അരങ്ങേറുക. ഐ സി സി യിലെ സ്ഥിരം ടീമുകള്‍ക്ക് പുറമേ യോഗ്യതാമത്സരങ്ങളിലൂടെ കടന്നുവന്ന അഫ്ഗാനിസ്ഥാന്‍ , അയര്‍ലണ്ട് , സ്‌കോട്ട് ലന്‍ഡ് , യു എ ഇ എന്നീ ടീമുകളും ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുന്നുണ്ട് 

Scroll To Top