Friday December 09, 2016
Latest Updates

ലോകകപ്പ്: യുഎഇക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 146 റണ്‍സ് ജയം

ലോകകപ്പ്: യുഎഇക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 146 റണ്‍സ് ജയം

വെല്ലിംഗ്ടണ്‍: യുഎഇക്കെതിരെ ദക്ഷണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 146 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക യുഎഇയെ തോല്‍പിച്ചത്. ദക്ഷിണാഫ്രിക ഉയര്‍ത്തിയ 341 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ 47.3 ഓവറില്‍ 195 റണ്‍സിന് യുഎഇ പ്രതിരോധം അവസാനിക്കുകയായിരുന്നു. പുറത്താകാതെ 57 റണ്‍സെടുത്ത പാട്ടീല്‍ മാത്രമാണ് യുഎഇ നിരയില്‍ തിളങ്ങിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്‌സിന്റെ ബാറ്റിംഗ് കരുത്തിലാണ് നിശ്ചിത 50 ഓവറുകളില്‍ നിന്നായി ആറു വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സെടുത്തത്. ഡിവില്ലിയേഴ്‌സിന് ഒരു റണ്‍സിന്റെ നഷ്ടത്തില്‍ സെഞ്ച്വറി കൈവിട്ടു പോയി. 82 പന്തുകളില്‍ നിന്നായി നാലു സിക്‌സും ആറു ഫോറും ഉള്‍പ്പെടെയാണ് ഡിവില്ലിയേഴ്‌സ് 99 റണ്‍സെടുത്തത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച താരമെന്ന നേട്ടവും ഡിവില്ലിയേഴ്‌സ് ഈ മല്‍സരത്തിലൂടെ സ്വന്തം പേരിലാക്കി. 21 മല്‍സരങ്ങളില്‍ നിന്നായി 37 സിക്‌സറുകളാണ് ഡിവില്ലിയേഴ്‌സിന്റെ പേരിലുള്ളത്. 46 മാച്ചുകളില്‍ നിന്നായി 31 സിക്‌സറുകള്‍ നേടിയ റിക്കി പോണ്ടിങ്ങാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനാണ്. ബഹര്‍ഡിയന്‍ പുറത്താകാതെ 64 റണ്‍സെടുത്തു. 49 റണ്‍സ് എടുത്ത മില്ലറും 43 റണ്‍സെടുത്ത റൊസാവും ഡിവില്ലേഴ്‌സിന് മികച്ച പിന്തുണ നല്‍കി.

യുഎഇക്കായി മുഹമ്മദ് നവീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കംറാന്‍ ഷസാദ്, അംജദ് ജാവേദ്, മുഹമ്മദ് തൗഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

Scroll To Top