Wednesday December 07, 2016
Latest Updates

ലോകകപ്പ്: ബാറ്റിംഗില്‍ സംഗക്കാരയും ബൗളിംഗില്‍ സ്റ്റാര്‍ക്കും മുന്നില്‍

ലോകകപ്പ്: ബാറ്റിംഗില്‍ സംഗക്കാരയും ബൗളിംഗില്‍ സ്റ്റാര്‍ക്കും മുന്നില്‍

മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബാറ്റിംഗില്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയും വിക്കറ്റ് വേട്ടയില്‍ ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും മുന്നില്‍. തുടര്‍ച്ചയായ നാല് സെഞ്ച്വറി അടക്കം 496 റണ്‍സാണ് സംഗക്കാര നേടിയത്. 124 ഉയര്‍ന്ന സ്‌കോര്‍. തീപാറുന്ന പന്തുകള്‍ എറിയുന്ന ഓസീസ് താരം സ്റ്റാര്‍ക് ആറ് കളികളില്‍ നിന്ന് 16 വിക്കറ്റുകളാണ് നേടിയത്.

ബാറ്റിംഗില്‍ രണ്ടാം സ്ഥാനം ലോകകപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ കടക്കാതെ പുറത്തായ സിംബാബ്‌വെ താരം ബ്രണ്ടന്‍ ടെയ്‌ലറാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനും ദക്ഷിണാഫ്രിക്കന്‍ നായകനുമായ എബി ഡിവിലിയേഴ്‌സ് 83.40 എന്ന ശരാശരിയില്‍ 417 റണ്‍സ് നേടി. വെസ്റ്റിന്‍ഡീസിനെതിരെ 66 പന്തില്‍ നേടിയ 162 റണ്‍സാണ് ടോപ്‌സ്‌കോര്‍.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിന്ന് ആദ്യത്തെ അഞ്ചില്‍ ആരും സ്ഥാനം പിടിച്ചില്ല. ഏഴാം സ്ഥാനത്തുള്ള ശിഖര്‍ ധവാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്. രണ്ട് സെഞ്ച്വറികള്‍ അടക്കം 337 റണ്‍സാണ് ധവാന്‍ നേടിയത്.

ബൗളിംഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‌ശേഷം രണ്ടാം സ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ ട്രന്‍ഡ് ബോള്‍ട്ട് ഇന്ത്യയുടെ മുഹമ്മദ് ഷമി സ്‌കോട്‌ലന്‍ഡിന്റെ ജോഷ് ഡേവി എന്നിവരാണ്. 15 വിക്കറ്റുകളാണ് ഇവര്‍ നേടിയത്.

Scroll To Top