Friday December 09, 2016
Latest Updates

ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് ജയം

ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് ജയം

ഹാമില്‍ട്ടണ്‍: ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ അഞ്ചാം ജയം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് വിജയം ആഘോഷിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തവ ഏഴ് വിക്കറ്റ് നഷ്ടിയ 289 റണ്‍സ് വിജയലക്ഷ്യം കിവീസ് മത്സരം അവസാനിക്കാന്‍ ഏഴു പന്ത് ശേഷിക്കെ മറികടന്നു.

സെഞ്ച്വറിയെടുത്ത് പുറത്തായ മാര്‍ട്ടിന്‍ ഗുപ്ടില്‍(105) ആണ് കിവീസിന് വേണ്ടി മികച്ച ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്തത്. ഗുപ്ടിലാണ് മാന്‍ ഓഫ് ദി മാച്ച്. അര്‍ധസെഞ്ച്വറി നേടിയ റോസ് ടെയ്‌ലര്‍(56) ഗുപ്ടിലിന് മികച്ച പിന്തുണ നല്‍കി. ഇലിയോട്ടും ആന്‍ഡേഴ്‌സണും 39 വീതം റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീണത് കിവിസിനെ പ്രതിസന്ധിയാലിക്കിയിരുന്നെങ്കിലും വെട്ടോറിയും സൗത്തിയും ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നായകന്‍ ഷാകിബ് അല്‍ ഹസന്‍ ബംഗ്ലാദേശിനായി നാല് വിക്കറ്റുകള്‍ വീഴ്ത്തി. നാസിര്‍ ഹുസൈന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്്ടത്തില്‍ 288 റണ്‍സെടുത്തു. സെഞ്ച്വറിയെടുത്ത് പുറത്താകാതെ നിന്ന മഹമ്മദുള്ളയുടെ പ്രകടന മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അര്‍ധസെഞ്ച്വറിനേടിയ സൗമ്യ സര്‍ക്കാരും 40 റണ്‍സെടുത്ത സബീര്‍ റഹ്മാനും മഹമ്മദുള്ളക്ക് മികച്ച പിന്തുണ നല്‍കി.

കിവീസിന് വേണ്ടി ട്രെന്‍ഡ് ബൗള്‍ട്ട് മൂന്നും ടീം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.

Scroll To Top