Sunday December 04, 2016
Latest Updates

ലോകകപ്പ് ഫൈനല്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കുമെന്ന് ബ്രസീല്‍ കോച്ച്

ലോകകപ്പ് ഫൈനല്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കുമെന്ന് ബ്രസീല്‍ കോച്ച്

ബ്രസീല്‍ ലോകകപ്പിന് പന്തുരുളാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തവണ ബ്രസീല്‍, അര്‍ജന്റീന ഫൈനലിന് സാധ്യത തെളിഞ്ഞതായി ബ്രസീല്‍ കോച്ച് ലൂയിസ് ഫിലിപ്പ് സ്‌കൊളാരി. ജൂലൈ 13 ന് മാരക്കാന സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്. ലോകമെങ്ങുമുള്ള കാല്‍പന്ത് കളി ആരാധകര്‍ കാത്തിരിക്കുന്ന ജൂലൈ 13 ന് ആതിഥേയരായ ബ്രസീലും ബദ്ധവൈരികളായ അര്‍ജന്റീനയും തമ്മിലാകും ഏറ്റുമുട്ടലെന്ന് സ്‌കൊളാരി പറഞ്ഞു.

ഇരു ടീമുകളും വളരെ മികച്ച നിലവാരത്തിലുള്ള കളിയാണ് കാഴ്ച വയ്ക്കുന്നതെന്നും സ്‌കൊളാരി പറഞ്ഞു.ലോകം കാത്തിരിക്കുന്ന പോരാട്ടം ഇരു ടീമുകളും ഫൈനലില്‍ എത്തിയാല്‍ മാത്രമേ നടക്കൂ എന്നാണ് റിപ്പോര്‍ട്ട്. വ്യത്യസ്ത ഗ്രൂപ്പുകളിലായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമത് എത്തിയാല്‍ പിന്നെ ഫൈനലില്‍ മാത്രമേ നേരിട്ട മത്സരിക്കാന്‍ സാധ്യത തെളിയൂ.

Scroll To Top