Wednesday December 07, 2016
Latest Updates

ലോകകപ്പ് ഫൈനലില്‍ മാര്‍പാപ്പമാരുടെ രാജ്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ദൈവം ആര്‍ക്കൊപ്പം?

ലോകകപ്പ് ഫൈനലില്‍ മാര്‍പാപ്പമാരുടെ രാജ്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ദൈവം ആര്‍ക്കൊപ്പം?

വത്തിക്കാന്‍ സിറ്റി: ജൂലൈ 13 ന് മാരക്കാനയില്‍ ലോകകപ്പ് ഫൈനല്‍ അരങ്ങേറുമ്പോള്‍ ആരെ പിന്തുണയ്ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കത്തോലിക്ക സഭ വിശ്വാസികള്‍. കാരണം എന്തെന്നോ? കത്തോലിക്ക സഭയുടെ രണ്ടു പരമാധ്യക്ഷന്‍മാരുടെ രാജ്യങ്ങള്‍ തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. നിലവിലെ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാട്ടുകാരായ അര്‍ജന്റീനയും സ്ഥാനമൊഴിഞ്ഞ മാര്‍പാപ്പ ബെനഡിക്റ്റ് പതിനാറാമാന്റെ നാട്ടുകാരായ ജര്‍മനിയും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

സഭയുടെ രണ്ട് പരമാധ്യക്ഷന്‍മാരുടെ നാട്ടുകാര്‍ ഏറ്റുമുട്ടുമ്പോള്‍ ആരെ പിന്തുണയ്ക്കണമെന്നറിയാതെ ദൈവം പോലും ആശയക്കുഴപ്പത്തിലാണെന്നാണ് അണിയറ സംസാരം. ഇരു പാപ്പാമാരും തികഞ്ഞ കാല്‍പ്പന്തുകളി പ്രേമികള്‍ കൂടിയാണ്. അവരുടെപിന്തുണ ഏതായാലും സ്വന്തം രാജ്യങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് തീര്‍ച്ചയാണ്. അര്‍ജന്റീനയ്ക്ക് വേണ്ടി അര്‍ജന്റീനയിലെ കത്തോലിക്ക പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്. ജര്‍മന്‍ സഭകളിലും സ്വന്തം ടീമിന് വേണ്ടിയുള്ള പ്രാര്‍ത്ഥന ആരംഭിച്ച് കഴിഞ്ഞു.

രണ്ട് പാപ്പമാരുടെ നാട്ടുകാര്‍ ഏറ്റുമുട്ടുന്ന ഈ അപൂര്‍വ ഫൈനലിനെക്കുറിച്ചാണ് പാശ്ചാത്യ മാധ്യമങ്ങള്‍ മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക രാഷ്ട്രങ്ങളില്‍ ഒന്നായ ബ്രസീലിലാണ് മത്സരം നടക്കുന്നത് എന്നതും ഈ ഫൈനലിന്റെ പ്രത്യേകതയാണ്. അര്‍ജന്റീനയുടെ വിജയത്തിനു വേണ്ടി മാത്രമല്ല താന്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മനസിലെങ്കിലുംഅര്‍ജന്റീനയോട് അല്‍പ്പം കൂടുതല്‍ ഇഷ്ടം ഇല്ലാതിരിക്കില്ല.

Scroll To Top