Monday December 05, 2016
Latest Updates

ലോകകപ്പ് ഫൈനലിലെ പരാജയത്തിന് അര്‍ജന്റീന ജര്‍മനിയോട് പകരം വീട്ടി

ലോകകപ്പ് ഫൈനലിലെ പരാജയത്തിന് അര്‍ജന്റീന ജര്‍മനിയോട് പകരം വീട്ടി

ലോകകപ്പ് ഫൈനലിലെ പരാജയത്തിന് അര്‍ജന്റീന ജര്‍മനിയോട് പകരം വീട്ടി. ജര്‍മനിയെ സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെടുത്തി. സെര്‍ജിയോ അഗ്യൂറോ, ഫെഡ്രികോ ഫെര്‍ണാണ്ടസ് , എയ്ഞ്ചല്‍ ഡി മരിയ എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള നേടിയത്. ആന്ദ്രേ ഷൂറിലും മരിയോ ഗോട്‌സെയുമാണ് ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത്. മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് വേണ്ടി ഒരു ഗോള്‍ നേടുകയും മൂന്നു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയത്തില്‍ നിര്‍ണ്ണായക ശക്തിയായത്.

ആദ്യപകുതി 20ന് അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ജര്‍മനി തിരിച്ച് അടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ അര്‍ജന്റീന രണ്ട് ഗോള്‍ കൂടി നേടി ലീഡ് വര്‍ദ്ധിപ്പിച്ചു. അമ്പത്തിരണ്ടാം മിനിറ്റിലാണ് ജര്‍മനിക്ക് ആദ്യ ഗോള്‍ നേടാനായത്. കളി അവസാനിക്കാന്‍ 11 മിനിറ്റ് ബാക്കി നില്‍ക്കെ ഗോട്‌സെയുടെ ബൂട്ടില്‍ നിന്ന് ജര്‍മനിയുടെ രണ്ടാം ഗോളും പിറന്നു.

Scroll To Top