Friday December 09, 2016
Latest Updates

ലോകകപ്പ് ഫുട്‌ബോള്‍: ആതിഥേയ രാഷ്ട്രമായ ബ്രസീലിന് ഫിഫ പ്രസിഡന്റ് കപ്പ് കൈമാറി

ലോകകപ്പ് ഫുട്‌ബോള്‍: ആതിഥേയ രാഷ്ട്രമായ ബ്രസീലിന് ഫിഫ പ്രസിഡന്റ് കപ്പ് കൈമാറി

റിയോ ഡി ജനീറോ: ഒരു പന്തിലേക്ക് ലോകം ചുരുങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ലോകകപ്പ് ഫുട്‌ബോളില്‍ ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള ട്രോഫി ഫിഫ പ്രസിഡന്റ് ബ്രസീലിന് കൈമാറി. ഫിഫ പ്രസിഡന്റ്   ജോസഫ്  സെപ്ബ്‌ളാറ്റര്‍ ഔദ്യോഗികമായി ബ്രസീലിയന്‍ പ്രസിഡന്റ്   ദില്‍മ റൂസഫിനാണ് ട്രോഫി കൈമാറിയത്. ഇനി ഒരു മാസത്തിലധികം സമയം ലോകജേതാക്കളെ കാത്ത് ഫിഫ ലോകകപ്പ് ബ്രസീലിലുണ്ടാകും.

ബ്രസീലിയയിലെ പലേഷിയോ ഡോ പ്‌ളനാള്‍ട്ടോയിലാണ് ട്രോഫി കൈമാറുന്ന ചടങ്ങ് നടന്നത്. 2002ല്‍ ബ്രസീലിന്  ലോകകപ്പ്  നേടിക്കൊടുത്ത ക്യാപ്ടന്‍ കഫുവും ചടങ്ങില്‍ പങ്കെടുത്തു. ഇത്തവണ കപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ബ്രസീല്‍ അതുകൊണ്ട് തന്നെ സെപ്ബ്ലാറ്റര്‍ കൈമാറിയ ട്രോഫി അടുത്ത നാല് വര്‍ഷത്തേക്ക് കൂടി ബ്രസീലില്‍ ഉണ്ടാകുമോ എന്നാ ആകാംഷയിലാണ് ആരാധകര്‍.

ജൂലൈ 23 ന് നടക്കുന്ന ഫൈനലില്‍ ആതിഥേയര്‍ തന്നെ ഈ കപ്പ് ഉയര്‍ത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ദില്‍മ രൂഫാസ് പറഞ്ഞു. ജൂണ്‍ 12ന്  ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ഉത്ഘാടന മത്സരം.

Scroll To Top