Saturday December 10, 2016
Latest Updates

ലോകകപ്പ്: ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്താന് 29 റണ്‍സ് വിജയം

ലോകകപ്പ്: ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്താന് 29 റണ്‍സ് വിജയം

ഓക്ക്‌ലാന്‍ഡ്: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്താന് തകര്‍പ്പന്‍ ജയം. 28 റണ്‍സിനാണ് പാക് ടീം ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത്. നായകന്‍ ഡിവില്ലേഴ്‌സ് അവസാനം വരെ പൊരുതി നോക്കിയെങ്കിലും മാരകമായ പാക് ബൗളിംഗ് അക്രമണത്തിന് മുന്നില്‍ ഒടുവില്‍ ദക്ഷിണാഫ്രിക്ക തലകുനിക്കുകയായിരുന്നു. ഡിവില്ലേഴ്‌സ് 58 പന്തുകളില്‍ നിന്നും 77 റണ്‍സ് നേടി.

കുറഞ്ഞ വിജയലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന വിധത്തിലായിരുന്നു മുന്‍നിരയുടെ ബാറ്റിംഗ്. 38 റണ്‍സെടുത്ത ഹാഷിം അംല മാത്രമാണ് ഡിവില്ലേഴ്‌സിനെ കൂടാതെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. ഡു പ്ലസിസ് 21 റണ്‍സെടുത്തു.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 46.1 ഒരോവറില്‍ 222ന് പുറത്താകുകയായിരുന്നു. മഴമൂലം പാകിസ്താന്റെ ബാറ്റിംഗ് 47 ഓവറാക്കി ചുരുക്കിയിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം അന്‍പതോവറില്‍ 232 റണ്‍സ് എന്ന് പുതുക്കി നിശ്ചയിച്ചു.

പാകിസ്താന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് അര്‍ധ സെഞ്ച്വറി (50) നേടി. സര്‍ഫ്രാസ് അഹമ്മദ് (49), അഹമ്മദ് ഷെഹ്‌സാദ് (18), യൂനിസ് ഖാന്‍ (37), ഉമര്‍ അക്മല്‍ (13) എന്നിവരും ദക്ഷിണാഫ്രക്കന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചുനിന്നു.

Scroll To Top