Monday December 05, 2016
Latest Updates

ലോകകപ്പ് ഗ്യാലറികളെ ആവേശം കൊള്ളിക്കാന്‍ കാഷിറോള എത്തുന്നു

ലോകകപ്പ് ഗ്യാലറികളെ ആവേശം കൊള്ളിക്കാന്‍ കാഷിറോള എത്തുന്നു

ലോകകപ്പ് ഫുട്‌ബോളില്‍ മൈതാനത്ത് പന്തുരുണ്ട് തുടങ്ങുമ്പോള്‍ ഗ്യാലറികളില്‍ ആവേശം സൃഷ്ടിക്കാന്‍ ഇത്തവണ കാഷിറോളയുമുണ്ടാകും. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഗ്യാലറികളെ ശബ്ദവീചികളാല്‍ സജീവമാക്കിയ വുവുസേല എന്ന പീപ്പി ആരും മറന്നിട്ടുണ്ടാകില്ല.

ഇത്തവണ വുവുസേലയുടെ പകരക്കാരനായാണ് കാഷിറോള എത്തുന്നത്. കഴിഞ്ഞ തവണ വുവുസേലയുടെ ശബ്ദം ഗ്യാലറികളില്‍ മാത്രമല്ല അത് ടിവിയുലൂടെ കണ്ട ലോകമെങ്ങുമുള്ള കാല്‍പ്പന്ത് കളി പ്രേമികളെയും ആവേശം കൊള്ളിച്ചിരുന്നു. ഇത്തവണയും ഗ്യാലറികള്‍ പീപ്പികളുടെ ശബ്ദത്താല്‍ മുഖരിതമാകുമെന്ന മുന്നറിയിപ്പുമായാണ് കാഷിറോള വരുന്നത്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീലുകാര്‍ തന്നെയാണ് കാഷിറോള വികസിപ്പിച്ചത്. ചെറു ഗ്രനേഡുകളുടെ രൂപത്തിലാണ് കാഷിറോള വികസിപ്പിച്ചിരിക്കുന്നത്. ഇരു കൈകളിലും ഓരോ കാഷിറോള വീതം പിടിച്ച് പരസ്പരം മുട്ടിച്ച് ശബ്ദമുണ്ടാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ കോണ്‍ഫെഡറേഷന്‍ കപ്പിലും ബ്രസീല്‍ ലീഗിലും കാഷിറോള ഗ്യാലറികളില്‍ മുഴങ്ങിയിരുന്നു.

Scroll To Top