Monday December 05, 2016
Latest Updates

ലോകകപ്പ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത് അക്ഷരമാലാ ക്രമത്തിലുള്ള ടീമുകള്‍

ലോകകപ്പ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത് അക്ഷരമാലാ ക്രമത്തിലുള്ള ടീമുകള്‍

ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്ന ടീമുകളെ എബിസിഡിഎഫ്ജി എന്ന് ചുരുക്കി വിളിച്ചാല്‍ തെറ്റില്ല. അക്ഷരമാലാ ക്രമത്തില്‍ എബിസിഡി എന്നീ അക്ഷരങ്ങളില്‍ ആരംഭിക്കുന്ന രാജ്യങ്ങളാണ് സെമി ബെര്‍ത്തിനായി ഏറ്റുമുട്ടുന്നത്. ഏതൊക്കെയാണ് ഈ രാജ്യങ്ങള്‍ എന്നോ എ അര്‍ജന്റീന, ബി ബ്രസീല്‍, ബെല്‍ജിയം, സി കോസ്റ്റാറിക്ക, ഡി ഡച്ച്, എഫ് ഫ്രാന്‍സ്, ജി ജര്‍മനി.

ഇനി മത്സരക്രമം നോക്കിയാലോ എബി, ബിസി, സിഡി, എഫ്ജി എന്ന അപൂര്‍വ കോമ്പിനേഷനിലാണ് മത്സരം നടക്കുന്നത്. എബി എന്ന അക്ഷരമാലാ കൂട്ടുകെട്ടില്‍ അര്‍ജന്റീനയും ബെല്ജിയവും ഏറ്റുമുട്ടുന്നു. ബിസി കോമ്പിനേഷനിലെ മത്സരം ഇന്നലെ പൂര്‍ത്തിയായി. ആതിഥേയരായ ബ്രസീലും കൊളംബിയയുമായിരുന്നു ബിസി കൂട്ടുകെട്ടിലെ ടീമുകള്‍. ഇതില്‍ കൊളംബിയയെ കീഴടക്കി ബ്രസീല്‍ സെമി ഉറപ്പിച്ചു.

എഫ്ജി കോമ്പിനേഷനിലെ മത്സരവും ഇന്നലെ പൂര്‍ത്തിയായി. ഫ്രാന്‍സും ജര്‍മനിയുമായിരുന്നു എഫ്ജി കോമ്പിനേഷനില്‍ ഏറ്റുമുട്ടിയത്. ഇതില്‍ ജര്‍മനി വിജയിച്ചു. എബി കോമ്പിനേഷനിലെയും സിഡി കോമ്പിനേഷനിലെയും മത്സരങ്ങള്‍ ഇനി പൂര്‍ത്തിയാകാനുണ്ട്. എബി പോരാട്ടത്തില്‍ അര്‍ജന്റീന ബെല്‍ജിയത്തെ നേരിടും. സിഡി പോരാട്ടത്തില്‍ കോസ്റ്റാറിക്ക ഡച്ച് പടയെ നേരിടും.

ക്വാര്‍ട്ടര്‍ ‍, സെമി പോരാട്ടങ്ങള്‍ കഴിഞ്ഞു ജൂലൈ 13 ന് ഫൈനലിന് വിസില്‍ മുഴങ്ങുമ്പോള്‍ ഒരു എബി പോരാട്ടത്തിനാണ് കാല്‍പ്പന്ത് കളി ആരാധകര്‍ കാത്തിരിക്കുന്നത്. മനസിലായില്ലേ ? അതെ അര്‍ജന്റീന, ബ്രസീല്‍ പോരാട്ടം തന്നെ.

Scroll To Top