Tuesday December 06, 2016
Latest Updates

ലോകകപ്പ് കാണാന്‍ മോഡിയില്ല; ദില്‍മ റൂസഫിന്റെ ക്ഷണം നിരസിച്ചു

ലോകകപ്പ് കാണാന്‍ മോഡിയില്ല; ദില്‍മ റൂസഫിന്റെ ക്ഷണം നിരസിച്ചു

ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനല്‍ കാണാനുള്ള ബ്രസീലിന്റെ ഔദ്യോഗിക ക്ഷണം നരേന്ദ്ര മോഡി നിരസിച്ചു. പാര്‍ലമെന്റ് സമ്മേളനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് പ്രധാനമന്ത്രി ക്ഷണം നിരസിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. മോഡി ബ്രസീലിലേക്ക് പോകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജൂലൈ 13 ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫാണ് മോഡിയെ ഔദ്യോഗികമായി ക്ഷണിച്ചത്. ബ്രിക്ക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാ രാഷ്ട്രത്തലവന്‍മാരെയും ബ്രസീല്‍ ലോകകപ്പിനയും ക്ഷണിച്ചിരുന്നു.

റഷ്യന്‍ പ്രസിഡന്റ്, ,ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ്,ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവരും ഫൈനല്‍ കാണാന്‍ ബ്രസീലില്‍ എത്തുന്നുണ്ട്. മോഡി കൂടി എത്തിയിരിന്നെങ്കില്‍ ബ്രിക്ക് ഉച്ചകോടിക്ക് മുമ്പ് ലോകകപ്പ് ഫൈനല്‍ വേദിയില്‍ ബ്രിക്ക് രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ച നടക്കുമായിരുന്നു. ജൂലൈ 15 മുതല്‍ 17 വരെയാണ് ബ്രസീലില്‍ ബ്രിക്ക് രാഷ്ട്രങ്ങളുടെ ഉച്ചകോടി.

Scroll To Top