Sunday December 11, 2016
Latest Updates

ലോകകപ്പ്: ഉദ്ഘാടനം രാത്രി 11.45 ന്; ആദ്യ മത്സരത്തില്‍ ബ്രസീലും ക്രോയേഷ്യയും നേര്‍ക്കുനേര്‍

ലോകകപ്പ്: ഉദ്ഘാടനം രാത്രി 11.45 ന്; ആദ്യ മത്സരത്തില്‍ ബ്രസീലും ക്രോയേഷ്യയും നേര്‍ക്കുനേര്‍

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 12.30 നാണ് ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. സാവോപോളോയിലെ കൊറിന്ത്യന്‍സ് സ്‌റ്റേഡിയത്തിലാണ് മത്സരം. യോഗ്യത റൌണ്ടിന്റെ കടമ്പ കടന്ന് എത്തിയ 32 ടീമുകളാണ് ലോക കിരീടത്തിനായി ഏറ്റുമുട്ടുന്നത്. 12 വേദികളിലായി 64 മത്സരങ്ങള്‍ നടക്കും.

ഇന്ത്യന്‍ സമയം രാത്രി 11.45 ന് ഉത്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ഉത്ഘാടന ചടങ്ങില്‍ വിവിധയിനം കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടും. അറുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അക്രോബാറ്റിക് ജിംനാസ്റ്റുകളും സാംബ നര്‍ത്തകരും പരിപാടികള്‍ അവതരിപ്പിക്കും. ബ്രസീലിന്റെ പരമ്പരാഗത കലാരൂപങ്ങളും ഇന്ന് വേദിയില്‍ അവതരിപ്പിക്കും. ബീറ്റില്‍സും റോക്ക് താരം ബിയോണ്‍സും പോള്‍ മക്കാര്‍ട്‌നിയും പരിപാടികള്‍ അവതരിപ്പിക്കുമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.

ഉദ്ഘാടന മത്സരത്തില്‍ തന്നെ വിജയിച്ച് ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രസീല്‍. ആതിഥേയരായ ബ്രസീല്‍, ജര്‍മ്മനി, അര്‍ജന്റീന എന്നീ ടീമുകള്‍ക്കാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ സ്‌പെയിനും കിരീട പ്രതീക്ഷയുള്ള ടീമാണ്. എല്ലാവരും എഴുതിത്തള്ളിയ ടീമുകള്‍ കറുത്ത കുതിരകളായി ഉയര്‍ന്നുവരാനും സാധ്യത കുറവല്ല.

Scroll To Top